Kerala

സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു

വിചാരണ കോടതിയായ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 4,45,000രൂപയും ശിക്ഷവിധിച്ച നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചത്.2012 ജൂണ്‍ 26 നു പുലര്‍ച്ചെ പെട്രോളിങ്ങിനിടെ പാരിപ്പള്ളി-കുളമട റോഡില്‍ ജവഹര്‍ ജങ്ഷനു സമീപത്തു വച്ചാണ് മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്

സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു
X

കൊച്ചി: കൊല്ലം പാരിപ്പള്ളി പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതിയായ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 4,45,000രൂപയും ശിക്ഷവിധിച്ച നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചത്.2012 ജൂണ്‍ 26 നു പുലര്‍ച്ചെ പെട്രോളിങ്ങിനിടെ പാരിപ്പള്ളി-കുളമട റോഡില്‍ ജവഹര്‍ ജങ്ഷനു സമീപത്തു വച്ചാണ് മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.

2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഓയൂരിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒമ്നി വാനില്‍ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം വച്ച് എഎസ്ഐ ജോയിയും സംഘവും തടഞ്ഞ് നിര്‍ത്തി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ എഎസ്ഐ ജോയിയെയും പോലിസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെയും കമ്പിപ്പാര ഉപയോഗിച്ചു ആട് ആന്റിണി കുത്തുകയായിരുന്നു. പോലിസ് ജീപ്പ് മുന്നോട്ടു എടുക്കുന്നതിനിടെ മണിയന്‍പിള്ളയുടെ നെഞ്ചിലും മുതുകിലും കുത്തി. ആക്രമണം തടയാന്‍ ശ്രമിച്ച എസ്‌ഐയുടെ വയറ്റിലും മൂന്നു തവണ കുത്തിയ ശേഷം ആന്റണി അയാളുടെ വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആന്റണിയെ 215 ഒക്ടോബര്‍ 13 നു പാലക്കാട് നിന്നു പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it