കഞ്ചാവുകേസില്‍ ഏഴുവര്‍ഷം തടവ് അനുഭവിച്ചയാള്‍ കഞ്ചാവുമായി പിടിയില്‍
മഞ്ചേരി കുറുവമ്പ്രം ചേരണി സ്വദേശി കറുവത്തില്‍ മൊയ്തീന്‍കുട്ടി (56) യാണ് 2.2 കിലോ കഞ്ചാവുമായി പിടിയിലായത്. കമ്പം, തേനി ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് പെരിന്തല്‍മണ്ണയിലെ ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിക്കുകയാണ് മൊയ്തീന്‍കുട്ടി ചെയ്തിരുന്നത്.

മലപ്പുറം: കഞ്ചാവുകേസില്‍ ഏഴുവര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇടപാടുകാരന്‍ കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയിലായി. മഞ്ചേരി കുറുവമ്പ്രം ചേരണി സ്വദേശി കറുവത്തില്‍ മൊയ്തീന്‍കുട്ടി (56) യാണ് 2.2 കിലോ കഞ്ചാവുമായി പിടിയിലായത്. കമ്പം, തേനി ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് പെരിന്തല്‍മണ്ണയിലെ ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിക്കുകയാണ് മൊയ്തീന്‍കുട്ടി ചെയ്തിരുന്നത്. ഒരുകിലോ കഞ്ചാവ് 15,000 രൂപ നിരക്കില്‍ വാങ്ങി 30,000 രൂപയ്ക്കാണ് പ്രതി ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തിയിരുന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനിര്‍ഷയും സംഘവും പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നാണ് മൊയ്തീന്‍കുട്ടിയെ എക്‌സൈസ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ യു കുഞ്ഞാലന്‍കുട്ടി, ഡി ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സായിറാം, ലെനിന്‍, മുഹമ്മദ് നൗഫല്‍, മുഹമ്മദ് ഷഫീഖ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RELATED STORIES
ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMTവിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
15 March 2023 2:19 AM GMT