പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ക്കായി വലവിരിച്ച് സര്‍ക്കാര്‍; പിടികൂടിയാല്‍ കടുത്ത നടപടി

ഇത്തരക്കാരെ സിസിടിവി കാമറയുടെ സഹായത്തോടെ കണ്ടെത്തി കടുത്ത നടപടിക്ക് വിധേയമാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എല്ലാവകുപ്പുകള്‍ക്കും സര്‍ക്കുലര്‍ കൈമാറി.

പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ക്കായി വലവിരിച്ച് സര്‍ക്കാര്‍; പിടികൂടിയാല്‍ കടുത്ത നടപടി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ രാവിലെ ജോലിക്കെത്തിയ ശേഷം പഞ്ചിങ് നടത്തി മുങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഇത്തരക്കാരെ സിസിടിവി കാമറയുടെ സഹായത്തോടെ കണ്ടെത്തി കടുത്ത നടപടിക്ക് വിധേയമാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എല്ലാവകുപ്പുകള്‍ക്കും സര്‍ക്കുലര്‍ കൈമാറി. രാവിലെ ഒമ്പതിന് മുമ്പ് സെക്രട്ടേറിയറ്റിലെത്തി ബയോമെട്രിക് പഞ്ചിങ് മെഷീനില്‍ ഹാജര്‍ രേഖപ്പെടുത്തി പല ഉദ്യോഗസ്ഥരും പുറത്തുപോവുന്നതായി പരാതി ഉയര്‍ന്നിരുന്നു. രാവിലെ നടക്കാന്‍ പോവുന്ന ഉദ്യോഗസ്ഥരും ഇത്തരം തരികിടയുടെ ഭാഗമാവാറുണ്ട്. ഫലത്തില്‍ ഇവര്‍ രാവിലെ ജോലിക്കെത്തിയെന്നാവും പഞ്ചിങ് മെഷീന്‍ പരിശോധിച്ചാല്‍ കരുതുക. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായി സര്‍ക്കുലറില്‍ പറയുന്നു.

ഇത്തരക്കാരെ സിസിടിവി കാമറിയിലൂടെ കൈയ്യൊടെ പിടികൂടാനാണ് നീക്കം. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസിലും ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്ത ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ. സ്ഥിരമായി വൈകിയെത്തിന് നേരത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് അടക്കം 1200 പേര്‍ക്ക് ബിശ്വാസ് സിന്‍ഹ നോട്ടീസ് നല്‍കിയത് വിവദാമായിരുന്നു. തുടര്‍ന്ന് പൊതുഭരണവകുപ്പില്‍ നിന്ന് സ്ഥലംമാറിപ്പോയ ബിശ്വനാഥ് സിന്‍ഹക്ക് കഴിഞ്ഞ ആഴ്ചയാണ് വീണ്ടും പൊതുഭരണ വകുപ്പിന്റെ അധിക ചുമതല ലഭിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍.

RELATED STORIES

Share it
Top