Kerala

പ്ലസ് ടൂ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം വൈകിട്ട് നാല് മണിയോടെ പുറത്ത്

SAPHALAM 2023, PRD Live, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.

പ്ലസ് ടൂ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം വൈകിട്ട് നാല് മണിയോടെ പുറത്ത്
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. സയന്‍സ് വിഷയത്തില്‍ 1,93,544, ഹ്യൂമാനിറ്റീസില്‍ 74,482, കൊമേഴ്‌സില്‍ 10,81,09 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററിക്ക് 83. 87 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 78.26 ശതമാനവുമായിരുന്നു വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മണി മുതല്‍ പിആര്‍ഡിയുടേയും ഹയര്‍ സെക്കന്‍ഡറിയുടേയും കൈറ്റിന്റേയും വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.


താഴെയുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം:

www.results.kite.kerala.gov.in

www.keralaresults.nic.in

www.results.kerala.gov.in

www.examresults.kerala.gov.in

www.prd.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2023, PRD Live, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.







Next Story

RELATED STORIES

Share it