രണ്ടാം മാറാട് കേസിലെ പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

രണ്ടാം മാറാട് കേസിലെ പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: രണ്ടാം മാറാട് കേസില്‍ 12 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. രണ്ടാം മാറാട് കേസില്‍ മാറാട് പ്രത്യേക കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്ന ഇല്ല്യാസ് ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നു. അതേസമയം, രണ്ടു ദിവസമായി ഇല്യാസിനെ കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതകമാണ് സംശയിക്കുന്നതായി പോലിസ് വിശദമാക്കി. മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
RELATED STORIES

Share it
Top