Latest News

യുപി മോഡല്‍; ലോക് ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് അവധിയില്ല

യുപി മോഡല്‍; ലോക് ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് അവധിയില്ല
X

തിരുവനന്തപുരം: ലോക് ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് അവധിയില്ല. അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നാണ് ലോക് ഭവനില്‍ നിന്നുള്ള നിര്‍ദ്ദേശം. നാളെ എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവന്‍ കണ്‍ട്രോളുറുടെ ഉത്തരവ്. യുപിയില്‍ ക്രിസ്മസിന് അവധി നിഷേധിച്ചിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 25ന് സ്‌കൂളുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ഥികളുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it