എസ്ഡിപിഐയുടെ മുന്നേറ്റം രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തും: തുളസീധരന്‍ പള്ളിക്കല്‍

നോര്‍ത്ത് പറവൂര്‍ : രാജ്യം ഇന്ന് നേരിടുന്ന രണ്ടടിസ്ഥാന വിഷയങ്ങളെ അഭിമുഖീകരിക്കുന്ന 'വിശപ്പില്‍ നിന്ന് മോചനം ഭയത്തില്‍ നിന്ന് മോചനം ' എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് പാര്‍ട്ടിക്ക് രാജ്യത്തെമ്പാടും ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍ . സംഘപരിവാര്‍ അജണ്ടകളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ കക്ഷികള്‍ അവര്‍ക്കെതിരെയുള്ള ബദല്‍ ആവുക സാധ്യമല്ല. എസ്ഡിപിഐ മുന്നോട്ടു വെക്കുന്ന ജനസംഖ്യാനുപാതികമായി പ്രാതിനിത്യം രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും പറവൂരില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ജില്ലാ കമ്മിറ്റിയംഗം സി.എസ്.ഷാനവാസ് , ടഉഠഡ പറവൂര്‍ ഏരിയ പ്രസിഡന്റ് സംജാദ് ബഷീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് ഫിദ സിയാദ്, സുധീര്‍ അത്താണി എന്‍ എസ് . അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന റാലിയിലും ഓഫിസ് ഉദ്ഘാടന ചടങ്ങിലും സംസ്ഥാന ജില്ലാ ഭാരവാഹികളായ അജ്മല്‍ ഇസ്മായില്‍, വി.എം ഫൈസല്‍, സുനിത നിസാര്‍ , ഇര്‍ഷാന ടീച്ചര്‍, ഫാത്തിമ അജ്മല്‍ ,യാക്കൂബ് സുല്‍ത്താന്‍, സുല്‍ഫിക്കര്‍ വള്ളുവള്ളി, കബീര്‍ എം.എ, ഉബൈദ് അത്താണി, മുഹമ്മദ് ത്വാഹിര്‍ , സുരേഷ് പെടുമ്പടന്ന, ഷാജഹാന്‍ വാണിയക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT