- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാന്ധി പ്രതിമയില്‍ ബിജെപി പതാക; കൊന്നിട്ടും ഗാന്ധിജിയോടുള്ള കലിയടങ്ങുന്നില്ല എന്നതിന്റെ തെളിവ്: പിആര്‍ സിയാദ്
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പാലക്കാട് ജില്ല യോഗിയുടെ യുപിയായി അധപതിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു

തിരുവനന്തപുരം: പാലക്കാട് ഗാന്ധിപ്രതിമയില്‍ ബിജെപി പാര്‍ട്ടി പതാക പുതപ്പിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും കൊന്നിട്ടും സംഘപരിവാരത്തിന് ഗാന്ധിജിയോടുള്ള കലിയടങ്ങുന്നില്ല എന്നതിന്റെ തെളിവാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.
ഗാന്ധിജിയോടുള്ള അസഹിഷ്ണുത രാജ്യത്തോടുള്ള നിന്ദയാണ്. രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നവര്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിമയോടും ചിത്രത്തോടും കാണിക്കുന്ന കലി ഹിന്ദുത്വരുടെ രാജ്യസ്‌നേഹം കാപട്യമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു. ഗാന്ധി രക്തസാക്ഷിത്വ ദിനത്തിന് രണ്ടാഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ സംഘപരിവാരം അദ്ദേഹത്തിന്റെ സ്മരണയെ പോലും എത്രമാത്രം വെറുക്കുന്നുവെന്നാണ് പാലക്കാട് സംഭവം തെളിയിക്കുന്നത്.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പാലക്കാട് ജില്ല യോഗിയുടെ യുപിയായി അധപതിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് നഗരസഭാ സമുച്ചയത്തില്‍ ജയ്ശ്രീറാം എന്നെഴുതിയ ഫ്ളക്സ് തൂക്കിയാണ് സംഘപരിവാരം അവരുടെ കൈയ്യൂക്ക് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. അതിനെതിരേ കേവലം പെറ്റി കേസ് മാത്രമാണ് പിണറായി പോലിസ് ചുമത്തിയത്.
സംഭവത്തെ ഇടതുസര്‍ക്കാരും പോലിസും ലാഘവത്തോടെ കണ്ടതാണ് ഇത്തരം ഗുണ്ടായിസം ആവര്‍ത്തിക്കാനിടയാകുന്നത്. സംസ്ഥാനത്തിനകത്ത് സമാന്തര ഹിന്ദുത്വ ഭരണകൂടം സ്ഥാപിക്കാനുള്ള സംഘപരിവാര നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യ, മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സിയാദ് അഭ്യര്‍ത്ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















