രാജ്യത്ത് രാഷ്ട്രീയ നാടകങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്: എം കെ മനോജ് കുമാര്‍
എസ്ഡിപിഐ തങ്ങള്‍ നഗര്‍ ബ്രാഞ്ച് പള്ളുരുത്തി തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച ആംബുലന്‍സ് സമര്‍പ്പണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം കെ മനോജ് കുമാര്‍.

കൊച്ചി: രാഷ്ട്രീയ നാടകങ്ങളാണ് നമ്മുടെ രാജ്യത്ത് വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പറഞ്ഞു. എസ്ഡിപിഐ തങ്ങള്‍ നഗര്‍ ബ്രാഞ്ച് പള്ളുരുത്തി തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച ആംബുലന്‍സ് സമര്‍പ്പണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാരത്തിന്റെ സവര്‍ണ താല്‍പര്യങ്ങളാണ് ഇടത് വലത് മുന്നണികളും സംരക്ഷിക്കുന്നത്. സവര്‍ണന്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ രാജ്യത്ത് ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയും ഭയപ്പെടുത്തുകയുമാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും മനോജ് കുമാര്‍ കുറ്റപ്പെടുത്തി.
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ എറണാകുളം പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുമായ വി എം ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐയിലേക്ക് കടന്നു വന്ന പുതിയ പ്രവര്‍ത്തകരെ പൊന്നാടയിണിയിച്ച് സ്വീകരിച്ചു.
എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ വിനീഷ് വിശ്വംഭരന്‍, തങ്ങള്‍ നഗര്‍ ബ്രാഞ്ച് പ്രസിഡന്റ് സുധീര്‍ യൂസഫ്, സെക്രട്ടറി അന്‍സാര്‍ സംസാരിച്ചു.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT