ചെട്ടിപ്പടിയില്‍ പൊളിച്ച ബസ് വെയ്റ്റിങ് ഷെഡ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കകം പുനസ്ഥാപിച്ചു
പരപ്പനങ്ങാടി ചെട്ടിപ്പടി കടലുണ്ടി റോഡില്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച വെയിറ്റിങ് ഷെഡാണ് മുനിസിപ്പാലിറ്റി അധികൃതര്‍ ഇന്ന് രാവിലെ പൊളിച്ചു നീക്കിയത്.

മലപ്പുറം: രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചു മാറ്റിയ ബസ് വെയ്റ്റിങ് ഷെഡ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കം പുനസ്ഥാപിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കടലുണ്ടി റോഡില്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച വെയിറ്റിങ് ഷെഡാണ് മുനിസിപ്പാലിറ്റി അധികൃതര്‍ ഇന്ന് രാവിലെ പൊളിച്ചു നീക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെയാണ് വെയിറ്റിങ് ഷെഡ് നിര്‍മിച്ചതെന്നും ചിലരുടെ വൈരാഗ്യ ബുദ്ധിയാണ് പൊളിക്കാന്‍ കാരണമെന്നും എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. മാസങ്ങള്‍ക്കു മുമ്പ് വന്‍തുക ചെലവഴിച്ചാണ് ഷെഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയായതോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് അധികൃതരെ സ്വാധീനിച്ച് പൊളിക്കാന്‍ നേരത്തെയും ശ്രമം നടത്തിയിരുന്നു. അന്ന് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയവര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി പൊളിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. പൊളിക്കുന്നത് തടയാനുള്ള ശ്രമം പോലിസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. പൊളിച്ചു നീക്കിയ സാധനങ്ങള്‍ റോഡിലിറക്കി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഉച്ചയോടെ വെയ്റ്റിങ് ഷെഡ് പുനര്‍നിര്‍മിക്കുകയും ചെയ്തു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT