ജനവാസ മേഖലയില്‍ ക്രിമിറ്റോറിയം; അറസ്റ്റ് വരിച്ച എസ്ഡിപിഐ നേതാക്കള്‍ക്ക് സ്വീകരണം(വീഡിയോ)
എതിര്‍പ്പ് അവഗണിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനെതിരേ എസ്ഡിപിഐ പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ ഷാമില കബീറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം ആരംഭിച്ചു.

കുന്നംകുളം: പഴുന്നാനയിലെ ജനവാസ മേഖലയില്‍ ക്രിമിറ്റോറിയം നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരേ സമരം നടത്തി അറസ്റ്റ് വരിച്ച എസ്ഡിപിഐ നേതാക്കള്‍ക്ക് പ്രദേശവാസികളുെട നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സമരത്തിനിടെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി ജാമ്യം ലഭിച്ച നേതാക്കള്‍ക്കാണ് സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. പഴുന്നാന ജനവാസ മേഖലയില്‍ ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നതിനെതിരെ സമീപവാസികളായ കോളനി നവാസികളടക്കം പഴുന്നാനയിലെ ജനങ്ങള്‍ തുടക്കം മുതലെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനെതിരേ എസ്ഡിപിഐ പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ ഷാമില കബീറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം ആരംഭിച്ചു.
പദ്ധതി ഗ്രാമസഭക്ക് മുന്നില്‍ ചര്‍ച്ചക്ക് വന്നപ്പോഴും മെമ്പര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനവാസ മേഖലയില്‍ ക്രിമിറ്റോറിയം നിര്‍മിക്കുന്നതില്‍ മെമ്പര്‍ മിനുട്‌സിലും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മെമ്പറുടേയും പ്രദേശവാസികളുടേയും എതിര്‍പ്പ് വകവയ്ക്കാതെ പഞ്ചായത്ത് ഭരണസമിതി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. സമരം ശക്തമായതോടെ ക്രിമിറ്റോറിയം പദ്ധതി ഉപേക്ഷിച്ചെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചെങ്കിലും രേഖാമൂലമുള്ള യാതൊരു ഉറപ്പും പ്രദേശവാസികള്‍ക്ക് നല്‍കിയില്ല. പദ്ധതിയുടെ പ്ലാനോ മറ്റു വിവരങ്ങളോ ജനങ്ങളെ അറിയിക്കാനും പഞ്ചായത്ത് ഭരണസമിതി തയ്യാറാവുന്നില്ല. ഇതിനിടെ പോലിസ് സംരക്ഷണയില്‍ വെള്ളിയാഴ്ച്ച ഉച്ചയോടെ പദ്ധതി പ്രദേശത്ത് കുഴല്‍കിണര്‍ നിര്‍മാണം ആരംഭിക്കുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ഇതോടെ പോലിസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT