ഫാഷിസത്തോട് സന്ധി ചെയ്യാത്തത് എസ് ഡിപിഐ മാത്രം: പി അബ്ദുല്‍ ഹമീദ്
ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന സന്ദേശവുമായി എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ നയിക്കുന്ന എസ് ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വളപട്ടണം: രാജ്യത്തെ മുസ്‌ലിമിനെയും ഹിന്ദുവിനെയും വര്‍ഗീയമായി ധ്രുവീകരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയാതെ ഇടതുവലത് മുന്നണികള്‍ മൃദുഹിന്ദുത്വ നിലപാടുകളുമായി ഫാഷിസ്റ്റ് പ്രീണനസ്വഭാവമാണ് സ്വീകരിക്കുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന സന്ദേശവുമായി എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ നയിക്കുന്ന എസ് ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തോട് സന്ധിയില്ലാത്തത് എസ് ഡിപിഐയ്ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ പാഴാവില്ലെന്ന ഉറപ്പോടെ സാധാരണ ജനങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ എസ് ഡിപിഐ മാത്രമേ മുന്നിലുള്ളൂ. സമാപനദിവസമായ ഇന്നലെ കപ്പക്കടവില്‍നിന്നാരംഭിച്ച കാല്‍നട ജാഥ വളപട്ടണം ടാക്‌സി സ്റ്റാന്റിന് സമീപം അവസാനിച്ചു. സമാപന പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു, സംസ്ഥാന സമിതി അംഗം എന്‍ യു അബ്ദുല്‍ സലാം, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം കൂത്തുപറമ്പ്, ജില്ലാ കമ്മിറ്റി അംഗം സജീര്‍ കീച്ചേരി, അബ്ദുല്ല മന്ന, മണ്ഡലം സെക്രട്ടറി ടി കെ നവാസ് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാന്‍ കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT