Kerala

മൃതദേഹത്തോട് പോലും അസഹിഷ്ണുത; സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്ന് എസ്ഡിപിഐ

തർക്കഭൂമിയാണെന്ന് പ്രചരിപ്പിച്ച് സംഘപരിവാരം നടത്തുന്ന സമരാഭാസത്തെ പിന്തുണയ്ക്കുന്ന സിപിഎമ്മും കോൺഗ്രസ്സും കനത്തവില നൽകേണ്ടിവരും.

മൃതദേഹത്തോട് പോലും അസഹിഷ്ണുത; സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച മരിച്ച വൈദികൻ്റെ മൃതദേഹം നെട്ടയം മലമുകളിൽ മലങ്കര സഭയുടെ കീഴിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കാത്ത സംഘപരിവാർ ക്രൂരതയിൽ എസ്ഡിപിഐ പ്രതിഷേധിച്ചു. തർക്കഭൂമിയാണെന്ന് പ്രചരിപ്പിച്ച് സംഘപരിവാരം നടത്തുന്ന സമരാഭാസത്തെ പിന്തുണയ്ക്കുന്ന സിപിഎമ്മും കോൺഗ്രസ്സും കനത്തവില നൽകേണ്ടിവരുമെന്നും എസ്ഡിപിഐ വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡൻറ് സുധീർ നെട്ടയം പറഞ്ഞു.

ആർഎസ്എസിൻ്റെ ഉത്തരേന്ത്യൻ മോഡൽ വർഗീയ രാഷ്ട്രീയത്തെ ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്ന സിപിഎമ്മും കോൺഗ്രസ്സും തിരിച്ചറിഞ്ഞില്ലെങ്കിൽ അത് നമ്മുടെ നാട്ടിലെ മതേതര സ്വഭാവത്തെ തകർക്കും. ഇക്കാര്യത്തിൽ എംപിയും എംഎൽഎയും അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. അധികാരികൾ ഇടപെട്ട് മൃതദേഹം മറവു ചെയ്യുന്നതിനുവേണ്ടി സൗകര്യമൊരുക്കി കൊടുക്കണം. പ്രസ്തുത സ്ഥലത്ത് വൈദികൻ്റെ മൃതദേഹം മറവ് ചെയ്യാൻ പള്ളി അധികൃതർ തയ്യാറാണെങ്കിൽ എല്ലാവിധ പിന്തുണയും എസ്ഡിപിഐ നൽകുമെന്നും സുധീർ നെട്ടയം പറഞ്ഞു.

Next Story

RELATED STORIES

Share it