Kerala

എസ്ഡിപിഐ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവന പദ്ധതിക്ക് തുടക്കം

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹിമാന്‍ ബാഖവി കട്ടില വെച്ചുകൊണ്ട് വീടിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എസ്ഡിപിഐ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവന പദ്ധതിക്ക് തുടക്കം
X

പുത്തനത്താണി: എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ 'മമ്പുറം തങ്ങള്‍ സ്‌നേഹ ഭവനം' പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ നിര്‍മാണത്തിന് 21ാം വാര്‍ഡിലെ ചെലൂരില്‍ തുടക്കമായി.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹിമാന്‍ ബാഖവി കട്ടില വെച്ചുകൊണ്ട് വീടിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫ്, മേഖല പ്രസിഡന്റ് അഷ്‌റഫ് പുത്തനത്താണി, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി എ ശംസുദ്ദീന്‍, എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് കെ ജാഫര്‍ ഹാജി, വൈസ് പ്രസിഡന്റ് എം കെ സകരിയ്യ, സെക്രട്ടറി കെ കെ അബ്ദുസലാം, പൗരപ്രമുഖരായ മങ്ങാട്ടു കാവുങ്ങല്‍ വല്യാക്ക,ഭരണിക്കല്‍ മജീദ്, എം കെ കുഞ്ഞിപ്പ, പടിഞ്ഞാറെയില്‍ ബാവ, കുറ്റിത്തൊടി കുഞ്ഞു, കെ പി കുഞ്ഞിപ്പ, കിളിയം പറമ്പില്‍ കുഞ്ഞു തുടങ്ങിയവര്‍ സംബന്ധിച്ചു. മമ്പുറം തങ്ങള്‍ സ്‌നേഹ ഭവനം പദ്ധതിയിലെ ഒന്നാമത്തെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെലൂര്‍ മൂന്നാടിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it