Kerala

ജനസാഗരം തീര്‍ത്ത് എസ്ഡിപിഐ ലോങ് മാര്‍ച്ചിന് മലപ്പുറത്ത് ഉജ്ജ്വല പരിസമാപ്തി

സമാപന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ രണ്ടു ജില്ലകളാക്കി മാറ്റുന്നതില്‍ മുസ്്‌ലിം ലീഗ് ചിലരെ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതാണ് തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് ധൈര്യമില്ലാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനസാഗരം തീര്‍ത്ത് എസ്ഡിപിഐ ലോങ് മാര്‍ച്ചിന് മലപ്പുറത്ത് ഉജ്ജ്വല പരിസമാപ്തി
X

മലപ്പുറം: ജനസാഗരം തീര്‍ത്ത് എസ്ഡിപിഐയുടെ ലോങ് മാര്‍ച്ചിന് ഉജ്ജ്വല പരിസമാപ്തി. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ രണ്ടു മേഖലകളില്‍നിന്ന് ജനുവരി 28നു ആരംഭിച്ച ലോങ് മാര്‍ച്ച് ഇന്ന് വൈകീട്ട് മലപ്പുറം കലക്ടറേറ്റ് പരിസരത്ത് സംഗമിച്ചു. സമാപന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ രണ്ടു ജില്ലകളാക്കി മാറ്റുന്നതില്‍ മുസ്്‌ലിം ലീഗ് ചിലരെ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതാണ് തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് ധൈര്യമില്ലാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയുടെ സമ്പൂര്‍ണ വികസനത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നും തിരൂര്‍ ജില്ല എന്ന ആവശ്യം ഏറ്റെടുക്കാന്‍ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധരാവണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍, സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര, ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സാദിഖ് നടുത്തൊടി, ജാഥാ ക്യാപ്റ്റന്‍മാരായ അഡ്വ.കെ സി നസീര്‍, ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു. വിവിധ ഇടങ്ങളില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ സി നസീര്‍, സി പി എ ലത്തീഫ്, വി ടി ഇക്‌റാമുല്‍ഹഖ്, എ കെ അബ്ദുല്‍ മജീദ്, മുസ്തഫ മാസ്റ്റര്‍, സൈദലവി ഹാജി, അരീക്കല്‍ ബീരാന്‍കുട്ടി, വിവിധ മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു.

ബാബുമണി കരുവാരക്കുണ്ട് നയിക്കുന്ന വടക്കന്‍ മലയോര മാര്‍ച്ച് നിലമ്പൂര്‍, എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ എ സഈദ്, ജലീല്‍ നീലാമ്പ്ര, മജീദ് ഫൈസി, സാദിഖ് നടുത്തൊടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡോ. സി എച്ച് അഷ്‌റഫ്, അഡ്വ. എ എ റഹിം, ഷൗക്കത്ത് കരുവാരക്കുണ്ട്, ഹംസ മഞ്ചേരി, സിദ്ദീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it