Sub Lead

രാം നാരായന്റെ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; അടികളേറ്റുണ്ടായ രക്തസ്രാവം മരണകാരണം

രാം നാരായന്റെ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; അടികളേറ്റുണ്ടായ രക്തസ്രാവം മരണകാരണം
X

തൃശൂര്‍: ബംഗ്ലാദേശിയെന്ന് ആരോപിച്ച് പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഛത്തീസ്ഗഡ് സ്വദേശി രാം നാരായന്റെ മൂന്നു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മൂര്‍ച്ചയില്ലാത്ത വസ്തുക്കള്‍ കൊണ്ട് നിരവധി അടികള്‍ ഏറ്റത് മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം. മസ്തിഷ്‌കത്തിലും രക്തസ്രാവമുള്ളതായി റിപോര്‍ട്ട് പറയുന്നു. ഡിസംബര്‍ 19ന് രാവിലെ 9.25ന് തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് അവസാനിച്ചത്. രാം നാരായന് 161 സെന്റിമീറ്റര്‍ ഉയരവും 49 കിലോഗ്രാം തൂക്കവുമുള്ളതായി റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരുക്കുകളും ചതവുകളുമുണ്ട്. വൃക്കയിലും രക്തസ്രാവം ശ്രദ്ധയില്‍ പെട്ടെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it