എ സഈദ്: അധികാരമേഖലയിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കിയിരുന്ന വ്യക്തിത്വം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എന്ന വനിതാ രാഷ്ട്രീയ പ്പാര്‍ട്ടിയുടെ രൂപീകരണത്തിന് അടിത്തറ പാകാന്‍ അദ്ദേഹം ഒപ്പം നിന്നു. സ്ത്രീകളെ ഏറെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത അദ്ദേഹം, തന്റെ പ്രവര്‍ത്തനങ്ങളിലെ തിരക്കുകള്‍ക്കിടയിലും കുടുംബജീവിതത്തില്‍ അല്‍പം പോലും വിടവുണ്ടാക്കിയില്ല.

കോഴിക്കോട്: അധികാരമേഖലയിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ച് എറെ പ്രതീക്ഷകള്‍ നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു എ സഈദ് സാഹിബെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് എന്ന വനിതാ രാഷ്ട്രീയ പ്പാര്‍ട്ടിയുടെ രൂപീകരണത്തിന് അടിത്തറ പാകാന്‍ അദ്ദേഹം ഒപ്പം നിന്നു. സ്ത്രീകളെ ഏറെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത അദ്ദേഹം, തന്റെ പ്രവര്‍ത്തനങ്ങളിലെ തിരക്കുകള്‍ക്കിടയിലും കുടുംബജീവിതത്തില്‍ അല്‍പം പോലും വിടവുണ്ടാക്കിയില്ല. ഫുട്‌ബോള്‍ കളിയെ ഏറെ സ്‌നേഹിച്ചിരുന്ന അദ്ദേഹം തന്റെ പെണ്‍മക്കള്‍ക്കൊപ്പം കളി ആസ്വദിക്കാനും സമയം കണ്ടെത്തിയിരുന്നു.
അടിച്ചമര്‍ത്തപ്പെട്ട, അരികുവല്‍ക്കരിക്കപ്പെട്ട, അക്രമങ്ങള്‍ക്കിരയാക്കപ്പെട്ട ലക്ഷങ്ങളുടെ നെടുവീര്‍പ്പുകളെ സ്വന്തം ശരീരത്തിലേക്ക് ഏറ്റെടുത്തുകൊണ്ട് കര്‍മവീഥിയില്‍ മുഴുകുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ടവന്റെ വേദനകളോടൊപ്പം നില്‍ക്കാനും അക്രമികളുടെ അട്ടഹാസങ്ങളെ പുച്ഛിച്ചുതള്ളാനുമുള്ള വിശ്വാസത്തിന്റെ കരുത്ത് അധികാരികളുടെയും സമുദായത്തിന്റെയും അകക്കണ്ണാണ് തുറപ്പിച്ചത്. അദ്ദേഹത്തിന്റെ ഇഹലോക വിയോഗം സമുദായത്തിന് മാത്രമല്ല, രാജ്യത്തെ പിന്നാക്കവിഭാഗങ്ങള്‍ക്കാകെ തീരാനഷ്ടമാണ്. രാഷ്ടീയ, സാമൂഹിക, മത, കുടുംബമേഖലകളിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുകള്‍ നല്‍കിയ വ്യക്തിയായിരുന്നു സഈദ് സാഹിബെന്നും കെ കെ റൈഹാനത്ത് അനുസ്മരിച്ചു.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT