Kerala

പ്രകൃതി ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കും: എസ് ഡി പി ഐ

രാജ്യാന്തര പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ എസ് ഡി പി ഐ സ്ഥാപക ദിനമായ ജൂണ്‍ 21 വരെ നീണ്ടു നില്‍ക്കുന്ന പ്രകൃതി ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ അറിയിച്ചു.കാംപയിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടലും , പരിസര ശുചീകരണം, തോടുകള്‍, കാനകള്‍ വൃത്തിയാക്കല്‍ , ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണം , ഗൃഹ സന്ദര്‍ശനം, പ്രളയ രക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും

പ്രകൃതി ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കും: എസ് ഡി പി ഐ
X

കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലും പുതു തലമുറയിലും പകര്‍ന്നു നല്‍കാനും പ്രളയ രക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനം നടത്താനും രാജ്യാന്തര പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ എസ് ഡി പി ഐ സ്ഥാപക ദിനമായ ജൂണ്‍ 21 വരെ നീണ്ടു നില്‍ക്കുന്ന പ്രകൃതി ജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ അറിയിച്ചു.കാംപയിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടലും , പരിസര ശുചീകരണം, തോടുകള്‍, കാനകള്‍ വൃത്തിയാക്കല്‍ , ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണം , ഗൃഹ സന്ദര്‍ശനം, പ്രളയ രക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

പ്രകൃതിയെ ചൂഷണം ചെയ്തും അമിത ലാഭത്തിനു വേണ്ടി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ വിപണിയില്‍ ഇറക്കിയും കോര്‍പറേറ്റ് കമ്പനികള്‍ ഭരണകൂട പിന്തുണയോടെ നടത്തിയ പ്രവര്‍ത്തികളാണ് ഇന്ന് ലോകം അനുഭവിക്കുന്ന വിപത്തുകള്‍ക്ക് നിദാനം. പ്രകൃതിയിലേക്ക് നാം കൂടുതല്‍ മടങ്ങേണ്ടതുണ്ടെന്നും മലിനീകരണം കുറച്ചും വനം, പുഴ, തോടുകള്‍, മൃഗങ്ങള്‍, പക്ഷികള്‍, ജീവികള്‍ എന്നിവയെ സംരക്ഷിക്കേണ്ടതുണ്ടെന്നുമാണ് പ്രകൃതിദുരന്തങ്ങളും മഹാമാരികളും ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നത്. കാംപയിന്റെ ഭാഗമായി പാര്‍ട്ടി ഘടകങ്ങള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Next Story

RELATED STORIES

Share it