Kerala

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച് ഇന്ന് സമാപിക്കും; സമരാവേശത്തിൽ തലസ്ഥാനം

ജനലക്ഷങ്ങൾ അണിനിരക്കുന്ന സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തലസ്ഥാന നഗരി തയ്യാറെടുത്തു കഴിഞ്ഞു. രാവിലെ മുതൽ അനന്തപുരിയാകെ സമരാവേശത്തിലാണ്.

എസ്ഡിപിഐ സിറ്റിസൺസ് മാർച്ച് ഇന്ന് സമാപിക്കും; സമരാവേശത്തിൽ തലസ്ഥാനം
X

തിരുവനന്തപുരം: പൗരത്വ നിഷേധത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കാസർകോഡ് നിന്നും രാജ്ഭവനിലേക്ക് സംഘടിപ്പിച്ച സിറ്റിസൺസ് മാർച്ച് ഇന്ന് സമാപിക്കും. ജനലക്ഷങ്ങൾ അണിനിരക്കുന്ന സിറ്റിസൺസ് മാർച്ചിനെ വരവേൽക്കാൻ തലസ്ഥാന നഗരി തയ്യാറെടുത്തു കഴിഞ്ഞു. രാവിലെ മുതൽ അനന്തപുരിയാകെ സമരാവേശത്തിലാണ്.,

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി കേരളം രാജ്ഭവനിലേക്ക് എന്ന പ്രമേയത്തിലാണ് സിറ്റിസൺസ് മാർച്ച് നടത്തുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിച്ച്‌ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ സമരാവേശമാണ് തലസ്ഥാന നഗരിയിൽ അലയടിക്കുന്നത്. അനന്തപുരി ഇതുവരെ കണ്ടിട്ടില്ലാത്ത സമരപോരാട്ടത്തിനാവും സിറ്റിസൺസ് മാർച്ച് സാക്ഷ്യം വഹിക്കുകയെന്ന് നേതാക്കൾ അവകാശപ്പെടുന്നു.

കഴിഞ്ഞ 17ന് കാസർഗോഡ് നിന്നാരംഭിച്ച സിറ്റിസൺസ് മാർച്ച് വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ 13 ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തെത്തിയത്. കേരളക്കരയാകെ സമരാവേശം വിതറിയ മാർച്ച് അക്ഷരാർത്ഥത്തിൽ പൗരപ്രക്ഷോഭമായി മാറിയതായി നേതാക്കൾ പറയുന്നു. എല്ലായിടത്തും ആബാലവൃദ്ധം ജനങ്ങളുടെ നിറസാന്നിധ്യം മാർച്ചിനെ ശ്രദ്ധേയമാക്കി. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആവേശകരമായ പങ്കാളിത്തം. ഇന്ന് രാജ്ഭവനു മുന്നിലെത്തുമ്പോൾ വംശ വെറിക്കും വർഗ്ഗീയ വിഭജനത്തിനുമെതിരെ കേരളത്തിന്റെ ശക്തമായ പ്രതിഷേധമായി സിറ്റിസൺസ് മാർച്ച് മാറും.

വൈകീട്ട് മൂന്നിന് കിഴക്കേക്കോട്ടയില്‍ നിന്ന് സിറ്റിസണ്‍സ് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് രാജ്ഭവനുമുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ച, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ആക്ടിവിസ്റ്റ് എസ് പി ഉദയകുമാര്‍, ഭീം ആര്‍മി കേരളാ ചീഫ് അഡ്വ. ദീപു ഡി, ആന്റി കാസ്റ്റ് ഹിപ്‌ഹോപ് ആര്‍ട്ടിസ്റ്റ് സുമിത് സാമോസ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് നദ്‌വി, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിക്കും.

Next Story

RELATED STORIES

Share it