Kerala

പൗരത്വ പ്രക്ഷോഭങ്ങളില്‍ നിന്നും എസ്ഡിപിഐയെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കുമാവില്ല: കൃഷ്ണന്‍ എരഞ്ഞിക്കല്‍

കേരളത്തില്‍ സിപിഎം സിഎഎക്ക് എതിരായല്ല സമരം നടത്തുന്നത്, ആര്‍എസ്എസ്സിന് വേണ്ടി സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു.

പൗരത്വ പ്രക്ഷോഭങ്ങളില്‍ നിന്നും എസ്ഡിപിഐയെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കുമാവില്ല: കൃഷ്ണന്‍ എരഞ്ഞിക്കല്‍
X
മലപ്പുറം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം നേടിയവവര്‍ക്ക് പൗരാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന എസ്ഡിപിഐയെ മാറ്റി നിറുത്താന്‍ അവകാശമില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍. ചരിത്രത്തെ വിസ്മരിച്ച് നവ മുന്നേറ്റങ്ങളെ തടയുന്ന നിലപാട് കാപട്യത്തിന്റേതാണ് എസ്ഡിപിഐയുടെ പുതിയ പ്രവര്‍ത്തകരെ കണ്ടെത്തി പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രിയെ ആരും ചുമതലയേല്‍പിച്ചിട്ടില്ല. കേരളത്തില്‍ സിപിഎം സിഎഎക്ക് എതിരായല്ല സമരം നടത്തുന്നത്, ആര്‍എസ്എസ്സിന് വേണ്ടി സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ആര്‍സി ഉപേക്ഷിക്കുക, സിഎഎ പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയറില്‍ മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐ സംസ്ഥാനകമ്മിറ്റി അംഗം ഡോ: സി എച്ച് അഷറഫ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി കെസി അബ്ദുസ്സലാം, അബ്ദു സമദ് (പോപുലര്‍ ഫ്രണ്ട്), അബ്ദുറഹ്മാന്‍ ദാരിമി (ഇമാം കൗണ്‍സില്‍) ,ആക്ടിവിസ്റ്റ് ആദില ടി, എ സദറുദ്ധീന്‍ (വെല്‍ഫയര്‍ പാര്‍ട്ടി), മാമുക്കോയ (പിഡിപി), പി കെ റംല ടീച്ചര്‍ (നാഷണല്‍ വിമന്‍സ് ഫ്രണ്ട്), ഉമ്മു ഹബീബ (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്),

മുന്‍ഷിര്‍ പുളിക്കല്‍(കാംപസ് ഫ്രണ്ട്), കോയ തലകാപ്പ് (എന്‍സിഎച്ച്ആര്‍ഒ), യൂ കെ അബ്ദു സലാം മൗലവി, സൈനുദ്ധീന്‍ പൊന്നാട്, പി ടി അബ്ദു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it