Kerala

മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്: പോലിസ് നടപടിയിൽ എസ്ഡിപിഐ അപലപിച്ചു

അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുന്നത് അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ്. ഇത് അസ്വസ്ഥതകൾ വർധിപ്പിക്കാനേ സഹായിക്കൂ.

മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്: പോലിസ് നടപടിയിൽ എസ്ഡിപിഐ അപലപിച്ചു
X

തിരുവനന്തപുരം: മംഗലാപുരത്ത് പോലിസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടക്കുന്നതുമായി ബന്ധപ്പെട്ട് റിപോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയെ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി അപലപിച്ചു.

അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുന്നത് അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ്. ഇത് അസ്വസ്ഥതകൾ വർധിപ്പിക്കാനേ സഹായിക്കൂ. ജനാധിപത്യ അവകാശത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ചങ്ങലക്കിടാനുള്ള ശ്രമം ഫാഷിസത്തിന്റെ ശവക്കുഴി തോണ്ടും. ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Next Story

RELATED STORIES

Share it