Kerala

എസ് ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

എസ് ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
X

തലശ്ശേരി: സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞെന്ന കേസില്‍ എസ് ഡിപി ഐ പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. 2009 മെയ് 14നു കുന്നുംകൈയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഒ ടി വിനീഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങള്‍ക്കിടെ സിപിഎം ചിറക്കല്‍ ഏരിയാ സെക്രട്ടറി രമേശ് ബാബുവിന്റെ എകെജി റോഡിലെ വീടാക്രമിച്ചെന്ന കേസിലാണ് എസ് ഡിപി ഐ അഴീക്കോട് മണ്ഡലം മുന്‍ സെക്രട്ടറി ടി കെ നവാസ് കാട്ടാമ്പള്ളി, പൊയ്ത്തുംകടവിലെ റഹീം, ഷമീര്‍, സബീല്‍ പുതിയതെരു തുടങ്ങിയവരെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ടി എന്‍ വിനോദ് വെറുതെ വിട്ടത്. എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. പി സി നൗഷാദ്, അഡ്വ. റഫീഖ് എന്നിവര്‍ ഹാജരായി.



Next Story

RELATED STORIES

Share it