Kerala

ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കാൻ ശ്രമം; ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്കാദമിക് വര്‍ഷമാരംഭിക്കും

അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായുമായാണ് പരിശീലനം.

ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കാൻ ശ്രമം; ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്കാദമിക് വര്‍ഷമാരംഭിക്കും
X

തിരുവനന്തപുരം: സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനാണ് വകുപ്പ് തയ്യാറെടുക്കുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്ത പക്ഷം അന്നുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായുമായാണ് പരിശീലനം. കൊവിഡും ലോക്ക് ഡൗണും വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിരിക്കുകയാണ്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് സംബന്ധിച്ചും അവ്യക്തതകള്‍ ഏറെയാണ്. എങ്കിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്യയനം മുടങ്ങാതിരിക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അവധിക്കാലത്തെ അധ്യാപക പരിശീലനം ഓണ്‍ലൈന്‍ വഴി നടപ്പാക്കാനാണ് തീരുമാനം. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായും പരിശീലനം നടപ്പിലാക്കുന്നത്. അതിനനുസരിച്ച് മോഡ്യൂളുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. എല്ലാ അധ്യാപകരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.

Next Story

RELATED STORIES

Share it