സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും
ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ആണ് മൂന്നിന് ആരംഭിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഹയര്‍സെക്കന്‍ഡറി ഉള്‍പ്പടെയുള്ള ക്ലാസുകള്‍ ഒരേ ദിവസം ആരംഭിക്കുന്നത്. ഇത്തവണ അക്കാദമിക് കലണ്ടര്‍ പ്രകാരം 203 അധ്യയന ദിനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കം. ഒന്നുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ആണ് മൂന്നിന് ആരംഭിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഹയര്‍സെക്കന്‍ഡറി ഉള്‍പ്പടെയുള്ള ക്ലാസുകള്‍ ഒരേ ദിവസം ആരംഭിക്കുന്നത്. ഇത്തവണ അക്കാദമിക് കലണ്ടര്‍ പ്രകാരം 203 അധ്യയന ദിനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. വിഎച്ച്എസ് സിയില്‍ 226 അധ്യയന ദിനങ്ങളുണ്ടാകും.
ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം 2020 ജനുവരി 4, ഫെബ്രുവരി 22 എന്നീ ദിവസങ്ങള്‍ പ്രവൃത്തി ദിനങ്ങള്‍ ആയിരിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് രണ്ടാം ശനിയാഴ്ചകളും പൊതുഅവധി ദിവസങ്ങളും ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ എന്നിവരുടെ നിയന്ത്രണത്തിലുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ കലണ്ടര്‍ ബാധകമാണ്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒറ്റ പേജിലുള്ള കലണ്ടര്‍ ഇക്കൊല്ലം അച്ചടിച്ച് നല്‍കുന്നുണ്ട്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT