സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു
കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ കാ തൃക്കേപ്പുറത്ത് മലയില്‍ സന്തോഷിന്റെ മകന്‍ അക്ഷയ് സന്തോഷ് (15), മുളന്തുരുത്തി പെരുമ്പിള്ളി പാടത്ത് കാവ് പാര്‍ലത്ത് ബാബുവിന്റെ മകന്‍ നിഥിന്‍ ബാബു (15) എന്നിവരാണ് മരിച്ചത്.

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ കാ തൃക്കേപ്പുറത്ത് മലയില്‍ സന്തോഷിന്റെ മകന്‍ അക്ഷയ് സന്തോഷ് (15), മുളന്തുരുത്തി പെരുമ്പിള്ളി പാടത്ത് കാവ് പാര്‍ലത്ത് ബാബുവിന്റെ മകന്‍ നിഥിന്‍ ബാബു (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മുളന്തുരുത്തി പാത്തിക്കല്‍ പള്ളിക്ക് സമീപമായിരുന്നു അപകടം
റെയില്‍വേ ട്രാക്കിലൂടെ നടന്ന് വരവെ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് അപകടമെന്ന് പറയുന്നു. കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് പ്രമാണിച്ച് സ്‌കൂളിന് അവധി ആയതിനാല്‍ ഇരുവരും പള്ളിയില്‍ പോയശേഷം മിഥുനിന്റെ വീട്ടില്‍ എത്തി മടങ്ങുകയായിരുന്നു.ഇരുവരും ചേര്‍ന്ന് ട്രാക്കില്‍നിന്നു സെല്‍ഫി എടുക്കുമ്പോള്‍ തീവണ്ടി വരുന്നത് കണ്ട് സമീപത്തെ ട്രാക്കിലേക്ക് മാറിയപ്പോള്‍ ആ ട്രാക്കില്‍ കുടി എത്തിയ മെമു ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT