Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കല്‍: കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചതായി സര്‍ക്കാര്‍

'കരുതലോടെ മുന്നോട്ട്' എന്ന പേരില്‍ ഹോമിയോ ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കികഴിഞ്ഞു. ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കല്‍: കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചതായി സര്‍ക്കാര്‍
X

കൊച്ചി: സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ കര്‍മ പദ്ധതി ആവിഷ്‌ക്കരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 'കരുതലോടെ മുന്നോട്ട്' എന്ന പേരില്‍ ഹോമിയോ ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കികഴിഞ്ഞു. ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം എസ് വിനീത് നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും. ആവശ്യമായ മരുന്നു വാങ്ങി വിതരണം ചെയ്യാന്‍ ഹോമിയോപ്പതി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കോടതിയില്‍ ഹാജരാക്കി. ഹോമിയോ പ്രതിരോധ മരുന്നു നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നല്‍കിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it