Kerala

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ നാല് ടയറുകള്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

ബസിന്റെ നാലു പിന്‍ചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ നാല് ടയറുകള്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം
X
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. തൃശൂര്‍ കാഞ്ഞാണിയിലാണ് എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ നാലു പിന്‍ചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. മണലൂര്‍, കണ്ടശാംകടവ് മേഖലയില്‍ നിന്നുള്ള 87 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

അപകടസമയത്ത് ഇതുവഴി വന്ന മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ എല്‍ത്തുരുത്ത് സ്വദേശി റാഫേലിനെ പോലിസ് അറസ്റ്റ് ചെയ്തു. ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ കാലപ്പഴക്കം സംബന്ധിച്ച് പലവട്ടം സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു.


Next Story

RELATED STORIES

Share it