ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ സ്‌കോളര്‍ഷിപ്പ്
കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, വിഭാഗത്തില്‍പെട്ടവരായിരിക്കണം അപേക്ഷകര്‍. 2017-18 അധ്യയന വര്‍ഷത്തില്‍ ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ ബിരുദാനന്തര തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.
തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ/ ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, വിഭാഗത്തില്‍പെട്ടവരായിരിക്കണം അപേക്ഷകര്‍. 2017-18 അധ്യയന വര്‍ഷത്തില്‍ ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ ബിരുദാനന്തര തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ അഭാവത്തില്‍ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 10. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04712300524.
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സലാഹ്-ബെന്‍സിമാ പോരാട്ടം; ആന്‍ഫീല്‍ഡില്‍...
21 Feb 2023 5:36 AM GMTവനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു...
13 Feb 2023 4:01 PM GMTപിഎസ്ജിയില്‍ 'അടിയന്തരാവസ്ഥ'; എംബാപ്പെയ്ക്ക് പുറമെ മെസ്സിക്കും പരിക്ക്
10 Feb 2023 5:05 AM GMTആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ നല്കി മെസ്സിയും നെയ്മറും; ഫ്രഞ്ച്...
9 Feb 2023 9:46 AM GMTനഷ്ടപ്പെടുത്തിയത് രണ്ട് പെനാല്‍റ്റി; തുടര്‍ന്ന് പരിക്ക്, ടീമിന്...
2 Feb 2023 5:24 AM GMTകഴിഞ്ഞ തവണ കളിക്കാന്‍ വിടാതെ നാട്ടിലേക്ക് തിരിച്ചയച്ചു; ഇന്ന് കിരീട...
29 Jan 2023 12:51 PM GMT