Kerala

സോമില്‍ ഫോറസ്റ്റ് ലൈസന്‍സിന് അപേക്ഷിക്കാം; അവസാന തിയ്യതി ആഗസ്ത് 11

സോമില്‍ ഫോറസ്റ്റ് ലൈസന്‍സിന് അപേക്ഷിക്കാം; അവസാന തിയ്യതി ആഗസ്ത് 11
X

തിരുവനന്തപുരം: സംസ്ഥാനത്ത് 2002 ഒക്ടോബര്‍ 30നു മുമ്പ് പ്രവര്‍ത്തിച്ചിരുന്നതും നിലവില്‍ പ്രവര്‍ത്തനാനുമതി ഇല്ലാത്തതുമായ സോമില്ലുകള്‍ക്കും മരാധിഷ്ഠിത വ്യവസായശാലകള്‍ക്കും നിബന്ധനകളോടെ ഫോറസ്റ്റ് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ന്യായമായ കാരണങ്ങളാല്‍ ഫോറസ്റ്റ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കാതിരുന്ന മില്ലുടമകള്‍ക്കും മര വ്യവസായസ്ഥാപനഉടമകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാവുന്നതാണ്. വ്യക്തമായ കാലാവധി രേഖപ്പെടുത്താത്ത ലൈസന്‍സ്/ എന്‍ഒസി ഉപയോഗത്തിലുള്ള ഉടമകള്‍ക്ക് കാലാവധി രേഖപ്പെടുത്തിയ ലൈസന്‍സിനും അപേക്ഷിക്കാം.

സ്ഥാപനം 2002 ഒക്ടോബര്‍ 30ന് മുമ്പ് പ്രവര്‍ത്തിച്ചുവരുന്നതാണെന്നുള്ള തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സിന്റെ നോട്ടറൈസ്ഡ് കോപ്പി/ പഞ്ചായത്തിലെ ഡി ആന്റ് ഓ രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്/ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് / വ്യവസായ വകുപ്പ് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച എസ്എസ്‌ഐ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം നിശ്ചിതഫോറത്തിലുള്ള അപേക്ഷകള്‍ മതിയായ ഫീസടച്ച് ആഗസ്ത് 11നുമുമ്പ് അതത് ജില്ലകളിലെ ബന്ധപ്പെട്ട ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ (ടെറിറ്റോറിയല്‍) ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ചെറുകിട മരാധിഷ്ഠിത വ്യവസായങ്ങള്‍, റബ്ബര്‍/റബ്ബര്‍തടിയധിഷ്ഠിത വ്യവസായങ്ങള്‍, ഇറക്കുമതി തടിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍, ആശാരിപ്പണിതടി പ്രോസസ്സിങ് പരിശീലന സ്ഥാപനങ്ങള്‍, തെങ്ങ് /പന തടിയധിഷ്ഠിത യൂണിറ്റുകള്‍ എന്നിവ തുടങ്ങുന്നതിനും അപേക്ഷകന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. നിശ്ചിതഫോറത്തിലുള്ള അപേക്ഷകള്‍ മതിയായ ഫീസ് സഹിതം ബന്ധപ്പെട്ട ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ (ടെറിറ്റോറിയല്‍) ക്ക് സമര്‍പ്പിക്കേണ്ടതാണ്.

മരാധിഷ്ഠിത സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനും ലെസന്‍സുകള്‍ പുതുക്കുന്നതിനും കൈമാറ്റത്തിനും പിന്തുടര്‍ച്ചാ അനുവാദത്തിനും ഇതേ പോലെ നിശ്ചിതമാതൃകയിലുള്ള അപേക്ഷകള്‍ അവശ്യമായ ഫീസ് സഹിതം ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കേണ്ടതാണ്. ലൈസന്‍സ് പുതുക്കുന്നതിന് കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നുമാസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് തുടര്‍ന്നുള്ള ഓരോ മാസത്തിനും നിശ്ചിതതുക പിഴ ഒടുക്കേണ്ടതാണ്.

മരാധിഷ്ഠിത സ്ഥാപനങ്ങളുടെ അന്തര്‍ജില്ലാ മാറ്റത്തിന് സംസ്ഥാനതല കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ സോമില്ലുകളുടെതോ മറ്റ് മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങളുടേതോ പേരും സ്‌റ്റൈലും മാറ്റാന്‍ പാടുള്ളതല്ലെന്നും ഇതിനായി മതിയായ ഫീസ് സഹിതം നിശ്ചിതമാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വനംവകുപ്പിന്റെ വെബ്‌സൈറ്റായ forest.kerala.gov.in സന്ദര്‍ശിക്കുക.

Next Story

RELATED STORIES

Share it