Kerala

ബിഷപ് ഫ്രാങ്കോ കേസ്:ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി അപ്പീല്‍ നല്‍കാന്‍ പ്രമുഖ നിയമവിദഗ്ദരെ നിയോഗിക്കുമെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

എസ്ഒഎസ് നിയോഗിച്ചിട്ടുള്ള ലീഗല്‍കമ്മറ്റി അടുത്തദിവസംതന്നെ കന്യാസ്ത്രിമാരെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തുകയും അപ്പീല്‍ സമര്‍പ്പിക്കുന്നതിനായുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയും ചെയ്യും

ബിഷപ് ഫ്രാങ്കോ കേസ്:ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി അപ്പീല്‍ നല്‍കാന്‍ പ്രമുഖ നിയമവിദഗ്ദരെ നിയോഗിക്കുമെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിനെതിരെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് വേണ്ടി അപ്പീല്‍ നല്‍കാന്‍ ഏറ്റവും പ്രഗത്ഭരായ നിയമവിദഗ്ധരെത്തന്നെ ചുമതലയേല്‍പ്പിക്കുമെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍(എസ്ഒഎസ്).കന്യാസ്ത്രീക്കുവേണ്ടി ശക്തമായി നിലകൊള്ളും.

കേസ് നടത്തിപ്പുകാര്യങ്ങള്‍ക്കായി എസ് ഒ എസ് നിയോഗിച്ചിട്ടുള്ള നിയമസഹായസമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും കേസ് നടത്തിപ്പിനുള്ള അഭിഭാഷകരെയോ അഭിഭാഷകരുടെ ഒരുപാനലിനെയോ നിയോഗിക്കുക. ഇരയാക്കപ്പെട്ട കന്യാസ്ത്രിയുടെയും അവരുടെ സഹപ്രവര്‍ത്തകരുടെയും താല്‍പര്യവുംകൂടി പരിഗണിച്ചായിരിക്കും ഇക്കാര്യങ്ങള്‍ തീരുമാനിക്കുക. മുന്‍ ഹൈക്കോടതിജഡ്ജിമാരായ ഏതാനും നിയമവിദഗ്ധരും ഇക്കാര്യത്തില്‍ സൗജന്യമായി നിയമോപദേശം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും എസ്ഒഎസ് നേതൃത്വം അറിയിച്ചു.

എസ്ഒഎസ് നിയോഗിച്ചിട്ടുള്ള ലീഗല്‍കമ്മറ്റി അടുത്തദിവസംതന്നെ കന്യാസ്ത്രിമാരെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തുകയും അപ്പീല്‍ സമര്‍പ്പിക്കുന്നതിനായുള്ള അന്തിമ തീരുമാനം കൈക്കൊള്ളുകയുംചെയ്യുമെന്നും എസ് ഒ എസ് നേതൃത്വം അറിയിച്ചു.ഹൈക്കോടതിയില്‍ ഉടന്‍തന്നെ അപ്പീല്‍നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എസ് ഒ സ് സ്വാഗതം ചെയ്യുന്നു. അതിനായി പ്രമുഖ നിയമവിദഗ്ധരെത്തന്നെ നിയോഗിക്കണമെന്നും എസ് ഒ എസ് ആവശ്യപ്പെട്ടു.

യോഗത്തില്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷതവഹിച്ചു.അഡ്വ. ജോസ് ജോസഫ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ. കെ വി ഭദ്രകുമാരി, അഡ്വ. സി. ടീന ജോസ് ജേക്കബ് മാത്യു, സി ആര്‍ നീലകണ്ഠന്‍, പി എ പ്രേംബാബു, ജിയോജോസ്, ടി സി സുബ്രഹ്മണ്യന്‍, പ്രഫ. സൂസന്‍ ജോണ്‍, പ്രഫ. കുസുമം ജോണ്‍, ജോര്‍ജ്ജ് ജോസഫ്, ആന്റോ മാങ്കൂട്ടം, ജേക്കബ് ലാസര്‍, റിജു കാഞ്ഞൂക്കാരന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it