Kerala

സേവ് മഅ്ദനി ഫോറം പ്രതിഷേധറാലിയും പൊതുസമ്മേളനവും നാലിന്

പൊതുസമ്മേളനം മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി ജലീല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍മാരായ സി മമ്മുട്ടി, വി അബ്ദു റഹ്മാന്‍, ഉബൈദുല്ല, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കോളമിസ്റ്റ് ഒ അബ്ദുല്ല, നാസര്‍ ഫൈസി കൂടത്തായി, വടശ്ശേരി ഹസന്‍ മുസ്‌ല്യാര്‍, എടുത്തുകാരായ സി രാധാകൃഷ്ണന്‍, കെ പി രാമനുണ്ണി പങ്കെടുക്കും.

സേവ് മഅ്ദനി ഫോറം പ്രതിഷേധറാലിയും പൊതുസമ്മേളനവും നാലിന്
X

തിരൂര്‍: സേവ് മഅ്ദനി ഫോറം കേരള സംഘടിപ്പിക്കുന്ന പ്രതിഷേധറാലിയും പൊതുസമ്മേളനവും 4ന് വൈകീട്ട് 3 മണിക്ക് തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ: കെ ടി ജലീല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍മാരായ സി മമ്മുട്ടി, വി അബ്ദു റഹ്മാന്‍, ഉബൈദുല്ല, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കോളമിസ്റ്റ് ഒ അബ്ദുല്ല, നാസര്‍ ഫൈസി കൂടത്തായി, വടശ്ശേരി ഹസന്‍ മുസ്‌ല്യാര്‍, എടുത്തുകാരായ സി രാധാകൃഷ്ണന്‍, കെ പി രാമനുണ്ണി, കമല്‍ സി നജ്മല്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍, പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ ഫിറോസ് ബാബു തിരുര്‍, അബ്ദുന്നാസര്‍ മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി, സേവ് മഅ്ദനി ഫോറം നേതാക്കളായ ഷാഹുല്‍ തെങ്ങുംതറ, എം മുഹമ്മദ് ഷമീര്‍ തുടങ്ങി മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി തിരൂര്‍ പൂങ്ങോട്ടു കുളത്ത് നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അലി കാടാപുഴ, സെക്രട്ടറി കെപിഒ റഹ്മത്തുല്ല, അബ്ദുല്‍ ബാരിര്‍ശാദ്, സൈതാലിക്കുട്ടി ചമ്രവട്ടം, അബ്ദുറഹ്മാന്‍ ഹാജി, ഹാരിസ് ഹാജി ബസാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it