Kerala

മോദി സ്തുതി: ചെന്നിത്തലയടക്കം ആരും തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് ശശിതരൂർ

മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മോദിയെ പ്രശംസിച്ച ശശി തരൂർ എം.പിക്കെതിരേ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നു. ഇതോടെ തരൂരും നിലപാട് കടുപ്പിച്ചു.

മോദി സ്തുതി: ചെന്നിത്തലയടക്കം ആരും തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് ശശിതരൂർ
X

തിരുവനന്തപുരം: മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മോദിയെ പ്രശംസിച്ച ശശി തരൂർ എം.പിക്കെതിരേ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നു. ഇതോടെ തരൂരും നിലപാട് കടുപ്പിച്ചു.

ചെന്നിത്തല തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് ശശിതരൂർ എം.പി. മോദി അനുകൂല പ്രസ്താവനയിൽ ചെന്നിത്തലയടക്കം ആരും തന്നെ പഠിപ്പിക്കാൻ വരേണ്ട. മോദിയെ എപ്പോഴും വിമർശിക്കുന്നത് ശരിയല്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

ശ​ശി ത​രൂ​ർ എം​പി​യു​ടെ ന​രേ​ന്ദ്ര മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രംഗത്തു വന്നിരുന്നു. ആ​ര് പ​റ​ഞ്ഞാ​ലും മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​വെ അ​സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ടാ​ണ് മോ​ദി പി​ന്തു​ട​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പോ​രാ​ട്ടം തു​ട​രു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ഇതിനു പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരൻ എംപിയും തരൂരിനെതിരേ രംഗത്തുവന്നു. കോൺഗ്രസിന്റെ ചിലവിൽ മോദിയെ ആരും സ്തുതിക്കേണ്ടെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. ശശി തരൂരിന്റെ നിലപാട് മാറ്റം ദൗർഭാഗ്യകരമാണെന്ന് മുല്ലപ്പള്ളിയും പറഞ്ഞു. തരൂരിനോട് വിശദീകരണം തേടും. ഇക്കാര്യത്തിലുള്ള അഭിപ്രായ വിത്യാസം പാർട്ടി വേദിയിലായിരുന്നു തരൂർ പറയേണ്ടിയിരുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ന​രേ​ന്ദ്ര മോ​ദി ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യോ പ്ര​വ​ര്‍​ത്തി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ പ്ര​ശം​സി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

Next Story

RELATED STORIES

Share it