- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലുള്ളത് സംഘി പോലിസ്: കെ കെ രമ
വര്‍ഗീയ ഫാസിസത്തെ കൂട്ടു പിടിക്കുന്ന ബിജെപി രീതിയാണ് സിപിഎം പയറ്റുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്ട്രാറ്റജി അതേ പടി പിന്തുടരുകയാണ് കേരളത്തില്‍ സിപിഎം.
ദുബയ്: സംഘി പോലിസ് ആണ് കേരളത്തിലുള്ളതെന്നും അത്തരത്തിലുള്ള നടപടികളാണ് കേരള പോലിസില്‍ നിന്നും ഉണ്ടാകുന്നതെന്നും വടകര എംഎൽഎ കെ കെ രമ പറഞ്ഞു. ലോക്കപ്പ് കൊലപാതകങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്, ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത്, പോലിസ് നിഷ്ക്രിയമാണ്. ഈ ഭരണത്തില്‍ പോലിസില്‍ നിന്നും ഒരു പ്രതീക്ഷയും ഇല്ലെന്നും കെ കെ രമ ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൃക്കാക്കരയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ജയം നേടാനാണ് സിപിഎം ശ്രമിക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 'ഗ്രാമം' സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രമ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്.
സിപിഎം കോംപ്രമൈസ് രാഷ്ട്രീയത്തിലേക്ക് കൂപ്പു കുത്തിരിക്കുകയാണ്. മറ്റു പാര്‍ട്ടികള്‍ നേരത്തെ തന്നെ ഈ വിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം എതിര്‍ത്തിരുന്ന സിപിഎം ഇന്ന് ആ പാതയിലാണെന്നതാണ് കാണേണ്ട കാര്യം. തൃക്കാക്കരയില്‍ മതമേലധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങുകയാണ് ആ പാര്‍ട്ടി. വര്‍ഗീയ ഫാസിസത്തെ കൂട്ടു പിടിക്കുന്ന ബിജെപി രീതിയാണ് സിപിഎം പയറ്റുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്ട്രാറ്റജി അതേ പടി പിന്തുടരുകയാണ് കേരളത്തില്‍ സിപിഎം. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കെ റെയില്‍ അടക്കമുള്ള ജനവിരുദ്ധ നിലപാടിനെതിരായ പോരാട്ടത്തില്‍ അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും സാമുദായികമായി നിശ്ചയിച്ച് സമൂഹത്തില്‍ അന്തശ്ഛിദ്രം സൃഷ്ടിച്ച് എങ്ങനെയും ജയിക്കുക എന്ന ചീഞ്ഞളിഞ്ഞ പാര്‍ലമെന്ററി അവസരവാദത്തിലേക്ക് സിപിഎം പോയിക്കൊണ്ടിരിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ സമുന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ടിപിയുടെ കൊലപാതകം. കൊല്ലപ്പെട്ട ടിപി ജീവിച്ചിരിക്കുന്നതിനെക്കാള്‍ ശക്തനാണ് എന്ന് പിന്നീടുള്ള സംഭവങ്ങളോരോന്നും തെളിയിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും, ഇന്നും കൊലപാതകികളെ സംരക്ഷിക്കാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും പാര്‍ട്ടിയും മുന്നണിയും മുന്നോട്ടു വരുന്ന നിര്‍ലജ്ജമായ കാഴ്ചയാണ് കേരളത്തിലുള്ളത്.
കൊന്നവരെ പിടികൂടിയെങ്കിലും കൊല്ലിച്ച മാസ്റ്റര്‍ ബ്രെയിനുകളെ ഇനിയും പിടികിട്ടിയിട്ടില്ല. അതിനു വേണ്ടി നീതിപീഠങ്ങളെ വീണ്ടും സമീപിക്കും. ടി പി കേസില്‍ പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്, അനൂപ് എന്നിവര്‍ക്ക് വേണ്ടി ഹാജരായത് അഭിഭാഷകന്‍ രാമന്‍പിള്ളയായിരുന്നു. അദ്ദേഹം തന്നെയാണ് നടിയെ ആക്രമിച്ച നിലവിലെ കേസിലെ പ്രതികള്‍ക്കായും ഹാജരാകുന്നത്. ടി പി കേസിലെ നന്ദിയാണ് നടിയെ ആക്രമിച്ച കേസിലെ സര്‍ക്കാറിന്റെ പ്രതിഭാഗത്തോടുള്ള അനുകൂല നിലപാടിന് കാരണമായിട്ടുള്ളത് എന്നാണ് കരുതുന്നത്.
നടിയെ ആക്രമിച്ച കേസ് എങ്ങുമെത്തിയിട്ടില്ല. കോടതിയില്‍ നിന്നു പോലും ദൃശ്യങ്ങള്‍ ചോര്‍ന്നു പോകുന്ന ഭയാനക സ്ഥിതിയാണുള്ളത്. ഹേമ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തു വിടേണ്ടെന്നാണ് ഭരിക്കുന്നവരുടെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട് താന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നുവെന്നും രമ പറഞ്ഞു.
എംഎല്‍എ ആയ ശേഷം പ്രവാസ ലോകത്ത് കെ കെ രമ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് യുഎഇയിലെ ടി പി ചന്ദ്രശേഖരന്‍ അനുസ്മരണം. എട്ടു വര്‍ഷം മുമ്പ് ദുബയില്‍ നടന്ന 'ഗ്രാമോല്‍സവം' പരിപാടിയില്‍ അവര്‍ സംബന്ധിച്ചിരുന്നു. രാജീവ് കുന്നംകുളം, എ പി പ്രജിത്ത്, രാഗിഷ, സുജില്‍ മണ്ടോടി എന്നിവരും കെ കെ രമക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
എസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMT