Kerala

കൊച്ചിയിലും സംഘ്പരിവാര്‍ ആക്രമണം

സ്റ്റേജിന്റെ പുറകില്‍ നിന്നും മൂന്ന് ശബരിമല കര്‍മ്മ സമതി പ്രവര്‍ത്തകര്‍ യോഗത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.

കൊച്ചിയിലും സംഘ്പരിവാര്‍ ആക്രമണം
X

കൊച്ചി: ശബരിമല യുവതിപ്രവേശനത്തിന്റെ വിജയമാഘോഷിക്കാന്‍ ഒത്തുകൂടിയവര്‍ക്ക് നേരെ ശബരിമല കര്‍മസമതിക്കാരുടെ ആക്രമണം. എറണാകുളം വഞ്ചി സ്‌ക്വയറില്‍ വൈകീട്ടായിരുന്നു സംഭവം നടന്നത്. ശബരി മല കര്‍മസമതി പ്രവര്‍ത്തകരായ മൂന്നു പേരാണ് യോഗത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്‌ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതുടര്‍ന്ന് സമൂഹിക പ്രവര്‍ത്തകരായ രേഖാ രാജ്, മൃദുലാ ദേവി, ആദിവാസി നേതാവ് ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്തത്തിലായിരുന്നു ഒത്തുകൂടല്‍. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ നടപടി എടുക്കുക, സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നവരെ നിയമപരമായി നേരിടുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തി മധുര വിതരണം നടത്തുന്നതിനിടെ സ്റ്റേജിന്റെ പുറകില്‍ നിന്നും മൂന്ന് ശബരിമല കര്‍മ്മ സമതി പ്രവര്‍ത്തകര്‍ യോഗത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. യോഗസ്ഥലത്തേക്ക് പ്രകടനമായിട്ടെത്തിയ കര്‍മസമതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് പുറകിലൂടെ ഇവര്‍ എത്തിയത്.സി ഐ അനന്തലാലിന്റെ നേതൃത്തത്തിലുള്ള സംഘം ഇവരെ ബലം പ്രയോഗിച്ച് മാറ്റി.യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ രാവിടെ കലൂരില്‍ നിന്നും പ്രകടനം നടത്തി.കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നിന്നും കച്ചേരിപ്പടിവരെയായിരുന്നു പ്രതിഷേധ പ്രകടനം. നാമജപ പ്രതിഷേധമായിരുന്നുവെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രകടനം.തുടര്‍ന്ന് കച്ചേരിപ്പടിയില്‍ കര്‍മസമയി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് ഏറെ നേരം ഗതാഗതകുരുക്കനുഭവപ്പെട്ടു.




Next Story

RELATED STORIES

Share it