കാസര്‍ഗോഡ് മദ്രസ വിദ്യാര്‍ഥികള്‍ക്കുനേരേ സംഘപരിവാര്‍ ആക്രമണം

ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍ഗോഡ് മദ്രസ വിദ്യാര്‍ഥികള്‍ക്കുനേരേ സംഘപരിവാര്‍ ആക്രമണം

കാസര്‍ഗോഡ്: കുമ്പളയില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കുനേരേ സംഘപരിവാര്‍ ആക്രമണം. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നംഗ അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ദാറുല്‍ ഉലും മദ്രസയില്‍ താമസിച്ചുപഠിക്കുന്നവരാണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍.

തിങ്കളാഴ്ച രാത്രിഭക്ഷണം കഴിക്കാന്‍ പ്രദേശത്തെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സിഎഎ, എന്‍ആര്‍സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാകിസ്താനിലേക്ക് പോവണമെന്ന് പറഞ്ഞതായി കുട്ടികള്‍ പറയുന്നു. കാറില്‍ മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. സംഘത്തില്‍പ്പെട്ട കിരണ്‍ എന്നയാളാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും ആയുധങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top