Kerala

'കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും'; ബി ഗോപാകൃഷ്ണനെ ട്രോളി സന്ദീപാനന്ദ ഗിരി

തൃശൂരിലെ സീറ്റില്‍ നേരത്തെ ബി ഗോപാലകൃഷ്ണന് വലിയ വിജയം നേടുമെന്ന് ബിജെപി പാളയങ്ങള്‍ അവകാശപ്പെട്ടിരുന്നു.

കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും; ബി ഗോപാകൃഷ്ണനെ ട്രോളി സന്ദീപാനന്ദ ഗിരി
X

തിരുവനന്തപുരം: തൃശൂര്‍ കോര്‍പറേഷനിലെ സിറ്റിങ് സീറ്റില്‍ തോല്‍വിയേറ്റു വാങ്ങിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി‌ ഗോപാലകൃഷ്ണനെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. ബി ഗോപാലകൃഷ്ണന്റെ തോല്‍വി വാര്‍ത്തയിലിടം നേടിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

'ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും ' എന്നായിരുന്നു കരയുന്ന ഒട്ടകത്തിന്റെ ചിത്രത്തിനൊപ്പം സന്ദീപാനന്ദ ഗിരി പോസ്റ്റ് ചെയ്തത്.

തൃശൂരിലെ സീറ്റില്‍ നേരത്തെ ബി ഗോപാലകൃഷ്ണന് വലിയ വിജയം നേടുമെന്ന് ബിജെപി പാളയങ്ങള്‍ അവകാശപ്പെട്ടിരുന്നു. അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയതോടെ ബി ഗോപാലകൃഷ്ണനെതിരേ ട്രോളന്മാരും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം തോല്‍വിയ്ക്ക് കാരണം സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ വോട്ടു കച്ചവടമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല ലക്ഷ്യത്തോടെ ഇരുപാര്‍ട്ടികളും സംഘടിത അട്ടിമറി നടത്തിയെന്ന് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.



Next Story

RELATED STORIES

Share it