Kerala

സമസ്ത: പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍

ഇന്ത്യയിലും വിദേശങ്ങളിലുമായി 2,55,419 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടക്കുക.

സമസ്ത: പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍
X

ചേളാരി: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍ നടത്തും. കൊവിഡ്-19 ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ 4, 5, 6 തിയ്യതികളില്‍നിന്ന് മാറ്റിവച്ച പരീക്ഷകളാണ് രണ്ടുദിവസങ്ങളിലായി ക്രമീകരിച്ച് നടത്തുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷകളുള്ളത്. ഇന്ത്യയിലും വിദേശങ്ങളിലുമായി 2,55,419 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടക്കുക. കൊവിഡ്-19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുക.

മെയ് 29ന് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്യും. ജൂണ്‍ 2, 3 തിയ്യതികളില്‍ 138 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്താനും തീരുമാനിച്ചു. പരീക്ഷയുടെ പുതുക്കിയ സമയക്രമം www.samastha.info എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ഫാളില കോഴ്സ് ഒന്നാംവര്‍ഷ പരീക്ഷകള്‍ ജൂണ്‍ 8, 9, 10, 11, 12 തിയ്യതികളില്‍ ഓണ്‍ലൈനായി നടത്തുന്നതാണെന്നും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്ല്യാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it