Kerala

തെറ്റിദ്ധരിപ്പിക്കുന്ന പാന്‍മസാല പരസ്യം'; സല്‍മാന്‍ ഖാന് നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പാന്‍മസാല പരസ്യം; സല്‍മാന്‍ ഖാന് നോട്ടീസ്
X

ജയ്പൂര്‍ : പാന്‍ മസാല പരസ്യത്തിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് നടന്‍ സല്‍മാന്‍ ഖാന് നോട്ടീസ്. കോട്ടയിലെ ഉപഭോക്തൃ കോടതിയാണ് പ്രമുഖ പാന്‍മസാല ബ്രാന്‍ഡിന്റെ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്ന പരസ്യത്തില്‍ അഭിനയിച്ചതിന് നടനെതിരെ നോട്ടീസ് നല്‍കിയത്. സല്‍മാന്‍ ഖാനും പാന്‍മസാല കമ്പനിക്കുമെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

പരസ്യങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാന്‍ ഹൈക്കോടതി അഭിഭാഷകനുമായ ഇന്ദര്‍ മോഹന്‍ സിംഗ് ഹണിയാണ് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിക്കുന്നു. പാന്‍ മസാല നിര്‍മ്മിക്കുന്ന കമ്പനിയും അതിന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ സല്‍മാന്‍ ഖാനും 'കുങ്കുമപ്പൂ കലര്‍ന്ന പാന്‍ മസാല' എന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്നാണ് പരാതി.

കിലോഗ്രാമിന് ഏകദേശം 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൂവ്, 5 രൂപ വിലയുള്ള ഉല്‍പ്പന്നത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നതിനാല്‍ ഈ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് ഹരജിക്കാരന്‍ പറയുന്നു. ഇത്തരം അവകാശവാദങ്ങള്‍ യുവാക്കളെ പാന്‍ മസാല കഴിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്നാണ് കോട്ട ഉപഭോക്തൃ കോടതി നടന് നോട്ടീസ് അയച്ചത്.






Next Story

RELATED STORIES

Share it