- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസിയില്‍ ശമ്പള മുടക്കം തുടരുന്നതില്‍ പ്രതിഷേധം; നവംബര്‍ മാസത്തെ ശമ്പളവും രണ്ട് തവണയായി
ശമ്പളത്തിന്റെ 70 ശതമാനം നല്‍കുന്നതിന് മാത്രമാണ് മാനേജ്മെന്റിന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നത്. ശമ്പളം പൂര്‍ണമായി നല്‍കാന്‍ ഇനി 22.37 കോടി രൂപ കൂടി വേണ്ടി വരും.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള മുടക്കം തുടരുന്നതില്‍ പ്രതിഷേധം. മുടക്കം കൂടാതെ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷനും (സിഐടിയു) പ്രതിപക്ഷ സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും (ഐഎന്‍ടിയുസി) സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒരാഴ്ച പിന്നിട്ടു. ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍(എഐടിയുസി) ഇന്ന് മുതല്‍ സമരം ആരംഭിക്കും.
അതേസമയം, നവംബര്‍ മാസത്തെ ശമ്പളവും രണ്ട് തവണയായി നല്‍കും. ശമ്പളത്തിന്റെ 70 ശതമാനം നല്‍കുന്നതിന് മാത്രമാണ് മാനേജ്മെന്റിന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നത്. ശമ്പളം പൂര്‍ണമായി നല്‍കാന്‍ ഇനി 22.37 കോടി രൂപ കൂടി വേണ്ടി വരും. സര്‍ക്കാര്‍ സഹായമായ 20 കോടിയും ദൈനംദിന കലക്ഷനും ചേര്‍ത്താണ് കഴിഞ്ഞ ദിവസം ശമ്പളം നല്‍കിയത്. ഒക്ടോബര്‍ മാസത്തെ ശമ്പളം രണ്ട് തവണയായിട്ടായിരുന്നു വിതരണം ചെയ്തത്. കൂടുതല്‍ സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാനാണ് മാനേജ്മെന്റിന്റെ ശ്രമം. സര്‍ക്കാര്‍ സഹായത്തിന് പുറമെ 52.37 കോടിയാണ് ശമ്പളവിതരണത്തിന് അധികമായി കണ്ടെത്തേണ്ടത്. 188.49 കോടിയാണ് ഒക്ടോബര്‍ മാസത്തെ ആകെ വരുമാനം. ഡീസല്‍ ഇനത്തിലെ 83.43 കോടിയും ശമ്പള ഇനത്തിലെ 80.69 കോടിയും ഉള്‍പ്പെടെ 271.83 കോടിയാണ് മൊത്തം ചെലവ്. അതായത് വരുമാനവും ചെലവും തമ്മില്‍ 83.34 കോടിയുടെ വ്യത്യാസം. ഒക്ടോബര്‍ മാസം ബാക്കി നിന്ന ശമ്പളം നല്‍കാന്‍ നവംബര്‍ മാസത്തെ വരുമാനത്തില്‍ നിന്ന് 52.96 കോടിയും എടുത്തിരുന്നു. പെന്‍ഷന്‍ തുകയായ 61.50 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നതിന് പുറമെയാണ് ഈ ചെലവുകള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















