Kerala

കുംഭമാസ പൂജ: ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടാകില്ല. 18ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.

കുംഭമാസ പൂജ: ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
X

തിരുവനന്തപുരം: കുംഭമാസ പൂജകൾക്കായി ശബരിമലനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.

ഉപദേവതകളുടെ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയ്ക്കു സമീപം മേൽശാന്തി അഗ്‌നി പകർന്ന ശേഷം മാത്രമേ അയ്യപ്പദർശനത്തിനായി എത്തിയ ഭക്തർക്ക് പതിനെട്ടാം പടി കയറിയുള്ള ദർശനം അനുവദിക്കുകയുള്ളൂ. നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടാകില്ല. 18 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Next Story

RELATED STORIES

Share it