- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല: നിയമസഭയിലെ രാജഗോപാലിന്റെ നിലപാട്; വെട്ടിലായി ബിജെപി
ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം ഒ രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലാണ് നിയമസഭയില്‍ ചര്‍ച്ചകള്‍ക്കും ക്രമപ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയത്. ശബരിമല ആചാരവിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരേ ബിജെപി സംസ്ഥാനത്ത് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി അംഗം നിയമസഭയുടെ ശ്രദ്ധക്ഷണിച്ചത്.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ട്ടി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍ സ്വീകരിച്ച നിലപാടില്‍ വെട്ടിലായത് ബിജെപി നേതൃത്വം. ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം ഒ രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലാണ് നിയമസഭയില്‍ ചര്‍ച്ചകള്‍ക്കും ക്രമപ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയത്. ശബരിമല ആചാരവിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരേ ബിജെപി സംസ്ഥാനത്ത് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി അംഗം നിയമസഭയുടെ ശ്രദ്ധക്ഷണിച്ചത്.
ബിജെപി നയത്തിനെതിരായ രാജഗോപാലിന്റെ നിലപാട് സോഷ്യല്‍ മീഡിയകളിലടക്കം വ്യാപകചര്‍ച്ചയായ സാഹചര്യത്തില്‍ വിഷയം പാര്‍ട്ടിയിലും പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. മകരവിളക്ക് തെളിയുന്നതല്ല, തെളിയിക്കുന്നതാണെന്ന് ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരിക്കെ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ ബിജെപി വ്യാപകപ്രതിഷേധം സംഘടിപ്പിച്ചതാണ്. ഇപ്പോള്‍ ബിജെപി എംഎല്‍എ തന്നെ മകരവിളക്ക് ആളുകള്‍ തെളിയിക്കുന്നതാണെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മകരവിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ കാത്തുസൂക്ഷിച്ച രഹസ്യമാണ് രാജഗോപാലിന്റെ ആവശ്യത്തോടെ പരസ്യമാവുന്നതെന്നും സ്പീക്കര്‍ ഇത് പരിഗണിക്കാതെയാണോ ശ്രദ്ധക്ഷണിക്കലിന് അനുമതി നല്‍കിയതെന്നും നിയമമന്ത്രി എ കെ ബാലന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. ആദ്യമായാണ് ശബരിമലയില്‍ മകരവിളക്ക് ആളുകളാല്‍ തെളിയിക്കുന്നതാണെന്ന വസ്തുത നിയമസഭയില്‍ വിഷയമാവുന്നതെന്നും ബാലന്‍ പറഞ്ഞു. മകരവിളക്ക് തെളിയിക്കുന്നതാണെന്ന് പരസ്യമാവുന്നതില്‍ ഒരു അപകടവുമില്ലെന്ന നിലപാടെടുത്ത സ്പീക്കര്‍, ചരിത്രപരമായ ഒരു നാഴികക്കല്ലാണിതെന്ന് പറഞ്ഞാണ് രാജഗോപാലിന് ശ്രദ്ധക്ഷണിക്കലിന് അനുമതി നല്‍കിയത്. മകരവിളക്കുമായി ബന്ധപ്പെട്ട രഹസ്യം കാത്തുസൂക്ഷിക്കണമെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്ന് പി ടി തോമസ് ചോദിച്ചു. ആ രഹസ്യം വെളിപ്പെടുത്താനാണ് താന്‍ ഇക്കാര്യം ഉന്നയിച്ചതെന്നായിരുന്നു ബാലന്റെ മറുപടി.
അപകടം മണത്തെങ്കിലും രാജഗോപാലിന് വിഷയം സഭയില്‍ ഉന്നയിക്കാതെ പിന്‍മാറാന്‍ കഴിയാത്ത സ്ഥിതിയായി. അനാവശ്യ വിവാദം വേണ്ടെന്നും മകരവിളക്ക് ചിലര്‍ കൊളുത്തുന്നതാണെന്നത് വസ്തുതയാണെന്നും രാജഗോപാല്‍ പറഞ്ഞു. വനങ്ങളില്‍ ജീവിക്കുന്ന മല അരയ വിഭാഗമാണ് പരമ്പരാഗതമായി മകരവിളക്ക് തെളിയിച്ചിരുന്നത്. പല കാരണങ്ങളാല്‍ അവരെ ഒഴിവാക്കി മകരവിളക്ക് മകരവിളക്ക് തെളിയിക്കുന്നത് പിന്നീട് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഔദ്യോഗികമായി ഏറ്റെടുത്തു. ഇപ്പോള്‍ ഉദ്യോഗസ്ഥരാണ് മകരവിളക്ക് തെളിയിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കോടതി വിധികളും നിവേദനങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പൊന്നമ്പലമേട്ടില്‍ മകരസംക്രാന്തി നാളിലെ ദീപം തെളിയിക്കല്‍ ഉള്‍പ്പടെയുള്ള പൂജാദികര്‍മങ്ങളില്‍ ആദിവാസികളായ മലയരയവിഭാഗം മുഖ്യപങ്കുവഹിച്ചിരുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















