Kerala

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; 250 പേ​ർ​ക്ക് മാത്രം പ്ര​വേ​ശ​നം

ദ​ർ​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​കം കി​ട്ടി​യ കൊവി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കരുതണം.

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; 250 പേ​ർ​ക്ക് മാത്രം പ്ര​വേ​ശ​നം
X

തി​രു​വ​ന​ന്ത​പു​രം: തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തു​റ​ക്കും. ദ​ർ​ശ​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത 250 പേ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദ​ർ​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​കം കി​ട്ടി​യ കൊവി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കരുതണം. പ​ത്ത് വയ​സി​നും 60 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ദ​ർ​ശ​ന​ത്തി​ന് അ​നു​വാ​ദ​മു​ള്ള​ത്.

ദ​ർ​ശ​ന​ത്തി​ന് വ​രു​ന്ന​വ​ർ എ​ല്ലാ​വി​ധ കൊവി​ഡ് സു​ര​ക്ഷാ ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, കൈ​യു​റ​ക​ൾ കൈ​യി​ൽ കരുതണം. ഭ​ക്ത​ർ കൂ​ട്ടം ചേ​ർ​ന്ന് സ​ഞ്ച​രി​ക്ക​രു​ത്. നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചേ ദ​ർ​ശ​ന​ത്തി​ന് എ​ത്താ​വൂ. ഭക്തർക്ക് വ​ട​ശേ​രി​ക്ക​ര, എരുമേലി ​എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മേ ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. കൊവി​ഡ് വന്നുപോയവരാണെങ്കിൽ മ​ല ക​യ​റാ​ൻ ആരോ​ഗ്യ​മു​ണ്ട് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Next Story

RELATED STORIES

Share it