Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ അറസ്റ്റു ചെയ്തു

സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റ്

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിനെ അറസ്റ്റു ചെയ്തു
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി പട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിനെ അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണസംഘം ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിലെത്തി മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. പ്രതി പട്ടികയിലെ ഒന്‍പത് പേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തെ തന്നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it