Kerala

ശബരിമല നിലപാട് മാറ്റം: കോട്ടയത്ത് ദേവസ്വം ബോര്‍ഡ് ഓഫിസില്‍ റീത്തുവച്ച് പ്രതിഷേധം

ദേവസ്വം ബോര്‍ഡ് മരിച്ചതായി പ്രഖ്യാപിച്ച് കോട്ടയത്തെ ദേവസ്വം ഓഫിസില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണ് റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഹൈന്ദവസമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ശബരിമല വിഷയത്തില്‍ ഹിന്ദുസമൂഹത്തിന് വിരുദ്ധമായാണ് സുപ്രിംകോടതിയില്‍ നിലപാട് സ്വീകരിച്ചതെന്ന് കര്‍മസമിതി ആരോപിച്ചു.

ശബരിമല നിലപാട് മാറ്റം: കോട്ടയത്ത് ദേവസ്വം ബോര്‍ഡ് ഓഫിസില്‍ റീത്തുവച്ച് പ്രതിഷേധം
X

കോട്ടയം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിനെതിരേ റീത്തുവച്ച് പ്രതിഷേധം. ദേവസ്വം ബോര്‍ഡ് മരിച്ചതായി പ്രഖ്യാപിച്ച് കോട്ടയത്തെ ദേവസ്വം ഓഫിസില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണ് റീത്ത് സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഹൈന്ദവസമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ശബരിമല വിഷയത്തില്‍ ഹിന്ദുസമൂഹത്തിന് വിരുദ്ധമായാണ് സുപ്രിംകോടതിയില്‍ നിലപാട് സ്വീകരിച്ചതെന്ന് കര്‍മസമിതി ആരോപിച്ചു.

തിരുനക്കര ഉല്‍സവത്തിന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ വിശിഷ്ടാതിഥികളായി വന്നാല്‍ വന്‍ പ്രതിഷേധത്തിനിടയാവുമെന്ന് യോഗത്തില്‍ സംസാരിച്ച ബിജെപി ജില്ലാ സെക്രട്ടറി സി എന്‍ സുഭാഷ് പറഞ്ഞു. സാധാരണ ഹൈന്ദവസമൂഹം പട്ടുസമര്‍പ്പിച്ചാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാറുള്ളതെങ്കിലും ദേവസ്വം ബോര്‍ഡ് ഹിന്ദു അല്ലാതായി എന്നതുകൊണ്ടാണ് റീത്ത് സമര്‍പ്പിച്ചതെന്ന് യോഗത്തില്‍ സംസാരിച്ച കര്‍മസമിതി നേതാവ് ശങ്കര്‍ സ്വാമി പറഞ്ഞു. സുപ്രിംകോടതിയില്‍ വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉല്‍സവ ചടങ്ങില്‍നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിട്ടുനില്‍ക്കുകയാണ്.

Next Story

RELATED STORIES

Share it