Kerala

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരുകളുടെ ശ്രമം ചെറുത്തു തോല്‍പ്പിക്കണം: ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വിവരാവകാശ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ്് പാസാക്കിയത്.ആ നിയമത്തെ ശക്തിപ്പെടുത്തേണ്ടതിനു പകരം അതിനെ ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരുകളുടെ ശ്രമം ചെറുത്തു തോല്‍പ്പിക്കണം: ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍
X

കൊച്ചി: വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ പൊതുസമൂഹം ചെറുത്തു തോല്‍പ്പിക്കണമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍.വിവരാവകാശ നിയമത്തിന്റെ പതിനാലാം വാര്‍ഷികത്തില്‍ വിവരാവകാശ നിയമത്തിന് കൊലക്കയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം കച്ചേരിപ്പടിയിലുള്ള ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ സംഘടിപ്പിച്ചപ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വിവരാവകാശ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്.ആ നിയമത്തെ ശക്തിപ്പെടുത്തേണ്ടതിനു പകരം അതിനെ ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ നെടുംതൂണുകളായ എക്‌സികൂട്ടിവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നീ ഭരണഘട നാസ്ഥാപനങ്ങളും വിവരാവകാശ കമ്മീഷനും നിയമത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യ പ്രഭാഷണത്തില്‍ അഡ്വ.ഡി ബി ബിനു അഭിപ്രായപ്പെട്ടു. 2.18 ലക്ഷം ആര്‍ടിഐ കേസുകളാണ് രാജ്യത്തെ വിവിധ വിവരാവകാശ കമ്മീഷനുകളില്‍ തീര്‍പ്പാകാതെ കിടക്കുന്നത്.97 ശതമാനം കേസുകളിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കമ്മീഷന്‍ ശിക്ഷിക്കാന്‍ കൂട്ടാക്കുന്നില്ല. അതു കൊണ്ടു തന്നെയാണ് കേസുകള്‍ കുമിഞ്ഞുകൂടുന്നതെന്നും ഡി ബി ബിനു പറഞ്ഞു.അഡ്വ. എം ആര്‍ രാജേന്ദ്രന്‍ നായര്‍, അഡ്വ.ജോസ് എബ്രാഹാം,സെജി മൂത്തേരി, കെ കെ സാബു,റപ്പായി തൃശൂര്‍ , ജോളി പവേലില്‍ , കെ എ ഇല്ല്യാസ് ,രാജന്‍ മാസ്റ്റര്‍ , വേണുഗോപാല പിള്ള സംസാരിച്ചു.ആര്‍ടിഐ കേരള ഫെഡറേഷന്‍, പ്രവാസി ലീഗല്‍ സെല്‍,പ്രോ ആക്റ്റീവ് പീപ്പിള്‍സ് ഫെഡറേഷന്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ,ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധ സംഗമം നടത്തിയത്.

Next Story

RELATED STORIES

Share it