Kerala

വിവരാവകാശ അപേക്ഷ ഫീസ് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേന വേണമെന്ന്;ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

വിദേശ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.വിവരാവകാശ നിയമം പ്രകാരം അപേക്ഷാഫീസും രേഖകള്‍ക്കുള്ള ചെലവും അടയ്്ക്കുന്നതിന് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറുകള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര മന്ദ്രാലയം ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേര്‍സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവുകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

വിവരാവകാശ അപേക്ഷ ഫീസ് ഇന്ത്യന്‍ പോസ്റ്റല്‍  ഓര്‍ഡര്‍ മുഖേന വേണമെന്ന്;ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി:ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനെ വിവരാവകാശ അപേക്ഷാഫീസും രേഖകള്‍ക്കുള്ള ചെലവും അടക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന ഹരജിയില്‍ മൂന്നാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ ഉത്തരവിട്ടു.വിദേശ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.വിവരാവകാശ നിയമം പ്രകാരം അപേക്ഷാഫീസും രേഖകള്‍ക്കുള്ള ചെലവും അടയ്്ക്കുന്നതിന് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറുകള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര മന്ദ്രാലയം ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേര്‍സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവുകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇതുമൂലം കേരളത്തിന കത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്കാണ് ബുദ്ധിമുട്ടുന്നത്. ഇതില്‍കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് വിദേശത്തുള്ള പ്രവാസികളാണ്.വിവരാവകാശ നിയമം മുഖേനെ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയുള്ള പണമടയ്ക്കല്‍ അസാധുവായ രീതിയാണെന്ന് ചൂണ്ടിക്കാട്ടി പല സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവരങ്ങള്‍ നല്‍കുവാന്‍ കേരളത്തില്‍ വിസമ്മതം കാണിക്കുന്നുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് 2013 ല്‍ ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ (ഇ-ഐപിഒ) സേവനം ആരംഭിച്ചു. 176 ഇന്ത്യന്‍ എംബസികളിലേക്ക് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതും. ഇത് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡറുകളുടെ നിലവിലുള്ള പ്രാധാന്യത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും നാളിതുവരെയായി കേരള സര്‍ക്കാരിന്റെ നയത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അറിയാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം ഫലപ്രദമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങളില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ ഫീസും രേഖകള്‍ നല്‍കുന്നതിനുള്ള ചെലവും ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനെ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള നിലവിലെ കേരള സര്‍ക്കാരിന്റെ നയം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, ഇത് വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിന് എതിരാണെന്നും പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇത് വരെയും ഓണ്‍ലൈനായി വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധ്യമല്ലെന്ന് വിവരാവകാശ പ്രവര്‍ത്തകനും പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റുമായ അഡ്വ. ഡി ബി ബിനു പറഞ്ഞു.ഈ ആവശ്യമുന്നയിച്ചു നല്‍കിയ ഹരജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അഡ്വ.ഡി ബി ബിനു പറഞ്ഞു.പ്രവാസി ലീഗല്‍ സെല്ലിന് വേണ്ടി അഡ്വ. ജോസ് എബ്രഹാം ഹൈക്കോടതിയില്‍ ഹാജരായി.

Next Story

RELATED STORIES

Share it