Kerala

മലപ്പുറത്ത് എസ്‌ഐആറിന്റെ പേരില്‍ കവര്‍ച്ച: സ്ത്രീ വേഷത്തിലെത്തി മോഷ്ടാവ് വീട്ടമ്മയുടെ മാലയും വളയും കവര്‍ന്നു

മലപ്പുറത്ത് എസ്‌ഐആറിന്റെ പേരില്‍ കവര്‍ച്ച: സ്ത്രീ വേഷത്തിലെത്തി മോഷ്ടാവ് വീട്ടമ്മയുടെ മാലയും വളയും കവര്‍ന്നു
X

മലപ്പുറം: മലപ്പുറത്ത് എസ്‌ഐആറിന്റെ പേരില്‍ സ്വര്‍ണ്ണ കവര്‍ച്ച. തിരൂര്‍ വെട്ടിച്ചിറ പൂളമംഗലത്ത് വീട്ടില്‍ കയറി വീട്ടമ്മയുടെ മാലയും വളയും കവര്‍ന്നു. മോഷ്ടാവ് സ്ത്രീ വേഷത്തിലെത്തി എസ്‌ഐആര്‍ ഫോമിന്റെ പേരില്‍ വീട്ടില്‍ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നാല് പവനോളം സ്വര്‍ണ്ണമാണ് കവര്‍ന്നത്. യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വര്‍ണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവര്‍ത്തിച്ചുള്ള സ്വര്‍ണ്ണ കവര്‍ച്ചയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.



Next Story

RELATED STORIES

Share it