റിസ്വാനയുടെ ദുരൂഹ മരണം: ഭര്ത്താവ് ഷംനാസും ഭര്തൃപിതാവും അറസ്റ്റില്
ഭര്ത്താവ് ഷംനാസ്, ഭര്തൃപിതാവ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീകള്ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള് ചുമത്തിയാണ് അറസ്റ്റ്.

കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര് സ്വദേശി റിസ്വാന (21) യുടെ ദുരൂഹ മരണത്തില് ഭര്ത്താവിനെയും ഭര്തൃപിതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. ഭര്ത്താവ് ഷംനാസ്, ഭര്തൃപിതാവ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീകള്ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള് ചുമത്തിയാണ് അറസ്റ്റ്.
മേയ് ആദ്യവാരമാണ് വടകര അഴിയൂര് സ്വദേശി റഫീഖിന്റെ മകള് റിസ്വാനയെ കൈനാട്ടിയിലെ ഭര്തൃവീട്ടില് മരിച്ചനിലയില് കണ്ടെത്തിയത്. റിസ്വാന വീട്ടിലെ അലമാരയില് തൂങ്ങിമരിച്ചെന്നായിരുന്നു ഭര്തൃവീട്ടുകാര് പറഞ്ഞത്. മരണവിവരം ഭര്തൃവീട്ടുകാര് പറയാതിരുന്നതിലും ആശുപത്രിയില് ഭര്തൃവീട്ടുകാര് ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്ഷം കഴിഞ്ഞും റിസ്വാന ഭര്തൃവീട്ടില് നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാര് ആരോപിക്കുന്നു.
RELATED STORIES
മോണ്ടെനെഗ്രോയില് വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്...
12 Aug 2022 1:25 PM GMTമന്ത്രിമാര് ഓഫിസില് ഇരുന്നാല് പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMT