രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി; അഞ്ചുദിവസത്തിനകം ഇന്ത്യയിലെത്തിച്ചേക്കും
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്ന് ജനുവരി 19നാണ് രവി പൂജാരി അറസ്റ്റിലായത്. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാലുമാസം മുമ്പാണ്. സെനഗലിലും ബുര്‍ക്കിന ഫാസോയിലുമായി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗല്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രവി പൂജാരി പിടിയിലായ വിവരം വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി പുറത്തുവിട്ടത്. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്ന് ജനുവരി 19നാണ് രവി പൂജാരി അറസ്റ്റിലായത്. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാലുമാസം മുമ്പാണ്. സെനഗലിലും ബുര്‍ക്കിന ഫാസോയിലുമായി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗല്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.
ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിലാണ് രവി പൂജാരി ഒളിവില്‍ കഴിഞ്ഞത്. സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍വച്ച് സെനഗല്‍ പോലിസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ ഓപറേഷനിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു. ഇയാളെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുന്നതിനിടെ പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറാണെന്നു സെനഗല്‍ ഇന്ത്യയെ അറിയിച്ചു. ബുര്‍ക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു. സെനഗലില്‍നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പിന്തുടര്‍ന്ന് റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രവി പൂജാരിയെ അഞ്ചുദിവസത്തിനകം ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന.
സെനഗലിലെ പട്ടണമായ ഡാക്കറില്‍ നമസ്‌തേ ഇന്ത്യ എന്ന പേരില്‍ ഒരു റസ്‌റ്റോറന്റും പൂജാരി നടത്തിയിരുന്നതായി റിപോര്‍ട്ടുകളുണ്ട്. കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരേ എഴുപതോളം ക്രിമിനല്‍ കേസുകളുണ്ട്. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരേ കൂടുതലായും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാല്‍ കൂടുതല്‍ കേസുകളില്‍ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പോലിസ്. പൂജാരിയെ വിട്ടുകിട്ടാന്‍ മുംബൈ, ഗുജാറാത്ത് പോലിസും ശ്രമം നടത്തുന്നുണ്ട്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിന് പിന്നിലും രവി പൂജാരിയാണെന്നാണ് കൊച്ചി പോലിസിന്റെ നിഗമനം. ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാലറിന് നേരെ അജ്ഞാതര്‍ ബൈക്കിലെത്തി വെടിയുതിര്‍ത്തത്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT