Kerala

മറന്നുവച്ച പണമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ചു; സത്യസന്ധതയുടെ മാതൃകയായി പരപ്പനങ്ങാടി സ്വദേശി

ചെന്നൈ കാഞ്ചീപുരത്ത് കടനടത്തുന്ന പരപ്പനങ്ങാടി കൊട്ടന്തല സ്വദേശി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകനായ അബ്ദുല്‍ ജലീലാണ് നാടിനുതന്നെ അഭിമാനമായി മാറിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം.

മറന്നുവച്ച പണമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ചു; സത്യസന്ധതയുടെ മാതൃകയായി പരപ്പനങ്ങാടി സ്വദേശി
X

ചെന്നൈ: തന്റെ കടയില്‍ മറന്നുവച്ച 25 ലക്ഷം രൂപയടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച് മലയാളി യുവാവ് മാതൃകയായി. ചെന്നൈ കാഞ്ചീപുരത്ത് കടനടത്തുന്ന പരപ്പനങ്ങാടി കൊട്ടന്തല സ്വദേശി പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകനായ അബ്ദുല്‍ ജലീലാണ് നാടിനുതന്നെ അഭിമാനമായി മാറിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരു പുരുഷനും സ്ത്രീയും 25 ലക്ഷം രൂപയടങ്ങിയ ബാഗ് ജലീലിന്റെ കടയില്‍ മറന്നുവയ്ക്കുകയായിരുന്നു. ഇവര്‍ പോയി കുറച്ചുകഴിഞ്ഞാണ് ബാഗ് ഇരിക്കുന്നത് ജലീലിന്റെ ശ്രദ്ധയില്‍പെടുന്നത്. മറ്റ് രേഖകളൊന്നും ബാഗിലില്ലായിരുന്നു.

അതിനാല്‍ പണം തിരികെയേല്‍പ്പിക്കാന്‍ കഴിയാതെവന്നു. പിന്നീട് മണിക്കൂറുകള്‍ക്കുശേഷം ഈ കുടുംബം പലയിടങ്ങളില്‍ അന്വേഷണം നടത്തി തിരിച്ച് ജലീലിന്റെ കടയിലെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പണം തിരികെയേല്‍പ്പിച്ചു. തങ്ങളുടെ മകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി വീടടക്കം വിറ്റ് സ്വരൂപിച്ച പണമാണിതെന്ന് ഇവര്‍ പറഞ്ഞു. ഇത് നഷ്ടപ്പെട്ടിരുന്നെങ്കില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും ഇവര്‍ പറഞ്ഞു. ജലീലിന് ഒരുപാട് നന്ദി പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.

Next Story

RELATED STORIES

Share it